Follow KVARTHA on Google news Follow Us!
ad

Horticorp | കര്‍ഷകര്‍ക്ക് ആശ്വാസം: ഹോര്‍ടികോര്‍പിന് വില്‍ക്കുന്ന പച്ചക്കറിയുടെ ബില്‍ എത്തിച്ചാല്‍ ബാങ്ക് വഴി പണം നല്‍കും; പദ്ധതി ഓണക്കാലത്തിന് മുന്‍പ് നടപ്പിലാക്കാന്‍ സര്‍കാര്‍ നീക്കം

Horticorp will pay through the bank on delivery of the bill for the vegetables sold#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കൃഷിവകുപ്പ്. ഹോര്‍ടികോര്‍പിന് പച്ചക്കറി വില്‍ക്കുന്ന കര്‍ഷകര്‍ക്ക് പണം വൈകുന്നുവെന്ന പരാതിക്ക് ഒടുവില്‍ പരിഹാരവുമായിരിക്കുകയാണ്. ഇനി പച്ചക്കറി വില്‍ക്കുമ്പോള്‍ തന്നെ ബാങ്കുവഴി പണം നല്‍കാനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

നെല്‍ കര്‍ഷകര്‍ക്കായി പണം സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് നടത്താനാണ് തീരുമാനം. ഈ പദ്ധതി ഓണക്കാലത്തിന് മുന്‍പ് നടപ്പിലാക്കാനാണ് സര്‍കാര്‍ നീക്കം. പച്ചക്കറി വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന ബിലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ബ്രാഞ്ചില്‍ പോയാല്‍ ഉടന്‍ പണം കിട്ടുന്ന പുതിയ സംവിധാനത്തിനാണ് സര്‍കാര്‍ ഒരുങ്ങുന്നത്.

News,Kerala,State,Idukki,Vegetable,Farmers,Agriculture,Top-Headlines, Bank, Horticorp will pay through the bank on delivery of the bill for the vegetables sold


ബിലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ബാങ്ക് നല്‍കുന്ന പണം പിന്നീട് പലിശ സഹിതം ഹോര്‍ടികോര്‍പ് നല്‍കും. ഈ ഓണക്കാലത്ത് പുതിയ സംവിധാനം ഏര്‍പെടുത്താനാണ് കൃഷിവകുപ്പിന്റെ ശ്രമം. സാങ്കേതിക പ്രശ്‌നം മൂലം പദ്ധതി അല്‍പം വൈകിയാലും ഇത്തവണ കര്‍ഷകര്‍ക്ക് പണം ആവശ്യപെട്ട് ഓഫീസുകള്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് ഹോര്‍ടികോര്‍പ് നല്‍കുന്ന പ്രതീക്ഷ.

ഓണത്തിന് പച്ചക്കറി വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആറ് മുതല്‍ എട്ടു മാസംവരെ താമസിച്ചാണ് ഹോര്‍ടികോര്‍പ് സാധാരണയായി വില നല്‍കാറ്. ഇത് കാലങ്ങളായി വലിയ പരാതിക്ക് ഇട നല്‍കുന്നുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ പച്ചക്കറി നല്‍കില്ലെന്നുവരെ ഇടുക്കിയിലെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പരാതികള്‍ക്ക് ഒക്കെ ഇപ്പോള്‍ പരിഹാരമാകുകയാണ്. 

Keywords: News,Kerala,State,Idukki,Vegetable,Farmers,Agriculture,Top-Headlines, Bank, Horticorp will pay through the bank on delivery of the bill for the vegetables sold

Post a Comment