Follow KVARTHA on Google news Follow Us!
ad

Aphra's Death | 'ഓന് മരുന്ന് കിട്ടണം, എല്ലാവരും സഹായിക്കണം'; സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി അഫ്രയുടെ വാക്കുകള്‍

'He want to get medicine'; Aphra's words Painful on social media#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) എസ് എം എ ബാധിച്ച അഫ്രയെന്ന 15 വയസുകാരി കണ്ണീരോര്‍മയാവുന്നു. 'ഓന് മരുന്ന് കിട്ടണം ഓനെ രക്ഷിക്കാന്‍ എല്ലാവരും സഹായിക്കണ'മെന്ന് സ്വന്തം സഹോദരന്‍ മുഹമ്മദി(2)നായി അപൂര്‍വ രോഗം ബാധിച്ച അഫ്ര എന്ന പെണ്‍കുട്ടി നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന മലയാളികളുടെ മനസില്‍ നൊമ്പരമായി മാറുന്നു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതകരോഗത്തിന് മരുന്ന് വാങ്ങാന്‍ സഹായം തേടിയ കണ്ണൂര്‍ മാട്ടൂലിലെ കുരുന്ന് മുഹമ്മദിന്റെ സഹോദരി അഫ്ര തിങ്കളാഴ്ച്ച പുലര്‍ചയാണ് വിടവാങ്ങിയത്. രണ്ടുദിവസം മുന്‍പ് ഗുരുതരാവസ്ഥയില്‍ ഐ സി യുവിലായിരുന്നു അഫ്ര. നേരത്തെ അനുജന്‍ മുഹമ്മദിന് വേണ്ടി സഹായത്തിനായി അഫ്ര അഭ്യര്‍ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
  
News,Kerala,State,Kannur,Death,Top-Headlines,Trending,Health,Health & Fitness, 'He want to get medicine'; Aphra's words Painful on social media

ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു കുഞ്ഞു മുഹമ്മദ്. അഫ്രയ്ക്ക് നേരത്തെ എസ് എം എ രോഗം സ്ഥിരീകരിച്ചിരുന്നു. 

ചികിത്സക്കായി 18 കോടി രൂപ വേണമെന്ന വാര്‍ത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഫേസ്ബുകിലൂടേയും വാട്‌സ്ആപിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേരളത്തിന്റെ സഹായം വേണമെന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി രൂപ ഒഴുകിയെത്തി. ആദ്യ ദിവസം പിന്നിടുമ്പോള്‍ തന്നെ 14 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മക്കളാണ് മുഹമ്മദും അഫ്രയും.

Keywords: News,Kerala,State,Kannur,Death,Top-Headlines,Trending,Health,Health & Fitness, 'He want to get medicine'; Aphra's words Painful on social media

Post a Comment