Follow KVARTHA on Google news Follow Us!
ad

Earthquake | നേപാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

Earthquake Of Magnitude 6 Jolts Eastern Nepal#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഠ്മണ്ഡു: (www.kvartha.com) കിഴക്കന്‍ നേപാളില്‍ തീവ്ര ഭൂചലനം അനുഭവപ്പെട്ടു. നേപാളിലെ ഖോടാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ആറ് രേഖപ്പെടുത്തിയെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. 

കാഠ്മണ്ഡുവില്‍ നിന്ന് 450 കിലോമീറ്റര്‍ കിഴക്കാണ് ഖോടാങ്. ഞായറാഴ്ച രാത്രി 8:13 ന് മാര്‍ടിന്‍ബിര്‍ടയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല്‍ സീസ്മോളജി ആന്‍ഡ് റിസര്‍ച് സെന്റര്‍ അറിയിച്ചു. 

ഇതേ തുടര്‍ന്ന് കാഠ്മണ്ഡു താഴ് വരയിലും കിഴക്കന്‍ നേപാളിലെ മൊറാങ്, ജാപ, സണ്‍സാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

നേപാളില്‍ തുടരെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നയങ്ങള്‍ രൂപീക്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. 2015 ഏപ്രിലില്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനും പൊഖാറ നഗരത്തിനും ഇടയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഗൂര്‍ഖ ഭൂചലനം ഉണ്ടായി. ഭൂകമ്പത്തില്‍ 9000ത്തോളം പേര്‍ മരിക്കുകയും 20000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭൂകമ്പം പാകിസ്താനിലെ ലാഹോര്‍, ടിബറ്റിലെ ലാസ, ബംഗ്ലാദേശിലെ ധാക എന്നിവിടങ്ങളിലും ഉത്തരേന്‍ഡ്യയിലും കുലുക്കം അനുഭവപ്പെട്ടിരുന്നു. 

News,World,international,Nepal,Earthquake,Top-Headlines, Earthquake Of Magnitude 6 Jolts Eastern Nepal


ഇതേത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായി 22 മരണം റിപോര്‍ട് ചെയ്തിരുന്നു. തുടര്‍ ചലനങ്ങളുമുണ്ടായി. ഇതില്‍ 200-ലധികം ആളുകള്‍ മരിക്കുകയും 2,500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. നേപാളിലെ ഏറ്റവും വലിയ ഭൂകമ്പം അനുഭവപ്പെട്ടത് 1934-ലാണ്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കാഠ്മണ്ഡു, ഭക്തപൂര്‍, പാടാന്‍ നഗരങ്ങളെ ബാധിച്ചിരുന്നു.

Keywords: News,World,international,Nepal,Earthquake,Top-Headlines, Earthquake Of Magnitude 6 Jolts Eastern Nepal

Post a Comment