Follow KVARTHA on Google news Follow Us!
ad

SMS Bombing | ഏതാനും സമയത്തിനുള്ളിൽ നിങ്ങളുടെ ഫോണിലേക്ക് തുരുതുരാ സന്ദേശങ്ങൾ വരുന്നുണ്ടോ? നിങ്ങൾ 'എസ്എംഎസ് ബോംബിംഗിന്' ഇരയായിട്ടുണ്ടാവാം; കൂടുതൽ അറിയാം

Cybersecurity: SMS Bombing can disrupt the working of your phone
ന്യൂഡെൽഹി: (www.kvartha.com) ഏതാനും മണിക്കൂറുകൾക്കുള്ളിൽ Zomato, Zepto, Licious തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നൂറുകണക്കിന് ഒടിപി സന്ദേശങ്ങൾ ലഭിച്ചതായി അടുത്തിടെ ഒരാൾ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചതായി പലരും വ്യക്തമാക്കിയിട്ടുണ്ട്. ഒരാളെ ശല്യപ്പെടുത്താനും സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്താനുമുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളുടെ ഫോൺ നമ്പറിലേക്ക് ധാരാളം സന്ദേശങ്ങളോ ഒടിപി കോളുകളോ ഉപയോഗിച്ച് ഉപദ്രവിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തനത്തെ എസ്എംഎസ് ബോംബിംഗ് (SMS Bombing) എന്ന് വിളിക്കുന്നു.
                     
Cybersecurity: SMS Bombing can disrupt the working of your phone, National, News, Top-Headlines, Newdelhi, Mobile Phone, SMS, Latest-News, Report, OTP.

ഫ്രീവെയർ ഉപയോഗിച്ചാണ് എസ്എംഎസ് ബോംബിംഗ് നടക്കുന്നത്. ഇത്തരം ആപുകളുടെ എപികെ (apk) ഫയലുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. SMSBomber, BombItUp, TXTBlast എന്നിവയാണ് ജനപ്രിയ ആപുകളിൽ ചിലത്. ഇത് ഉപയോഗിച്ച് പ്രത്യേക നമ്പറിലേക്ക് പരിധിയില്ലാത്ത സന്ദേശങ്ങൾ അയയ്ക്കാം. പ്രധാനപ്പെട്ട വിവരങ്ങളോ ഓർമപ്പെടുത്തലുകളോ അയയ്‌ക്കുന്നതിന് വേണ്ടിയാണ് ഇവ പലരും ഉപയോഗിക്കുന്നത്. എന്നാൽ തമാശയ്ക്കായി ഇത് ദുരുപയോഗം ചെയ്യുമ്പോഴാണ് പ്രശ്‌നമായി മാറുന്നത്. ഈ ആപുകൾ അല്ലെങ്കിൽ സൈറ്റുകൾ മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള ദുർബലമായ എപിഐ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ സ്പെഷ്യലിസ്റ്റ് സൗരഭ് മജുംദാറിനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

എസ്എംഎസ് ബോംബിംഗ് ആപുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഉപയോക്താവ് അയയ്‌ക്കേണ്ട സന്ദേശങ്ങളുടെ നമ്പറും എത്ര സന്ദേശങ്ങൾ അയക്കണമെന്നും മാത്രം നൽകിയാൽ മതി. സബ്‌മിറ്റ് ബടൺ അമർത്തിയാൽ എല്ലാ സന്ദേശങ്ങളും ഒരുമിച്ച് അയയ്‌ക്കും. എസ്എംഎസ് ബോംബർ ഉപയോഗിക്കുന്നത് ഒരുതരം ഉപദ്രവത്തിന് തുല്യമാണ്. അത്തരം ആപുകൾ അല്ലെങ്കിൽ വെബ്സൈറ്റുകൾക്ക് സ്വകാര്യതാ നയമോ സേവന നിബന്ധനകളോ ഇല്ല. എന്നിരുന്നാലും, അവർ സ്വയം വിനോദത്തിനുള്ള ഉപാധിയാണെന്ന് വിളിക്കുന്നു. പക്ഷേ അവയ്ക്ക് ദോഷം വരുത്താനുള്ള ശക്തിയുണ്ട്. കാരണം, കൂടെക്കൂടെ വരുന്ന മെസേജുകൾ ലഭിക്കുന്നയാൾക്ക് ശല്യമായേക്കാം.

ഇത് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സമ്മതത്തോടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് സേവന നിബന്ധനകൾ പറയുന്നു, എന്നാൽ ഇത് നിരീക്ഷിക്കാൻ ഒരു മാർഗവുമില്ല. അതേസമയം ഇത്തരം സന്ദേശങ്ങൾ അയച്ച് ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കേസെടുക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'ഐടി ആക്ട് 2000-ന്റെ എസ് 43-എ പ്രകാരം, ഇത്തരം തട്ടിപ്പുകളിൽ സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ടെലികോം ഓപറേറ്റർമാർക്കും കോർപറേറ്റുകൾക്കും ഉണ്ടെന്നും അതിൽ പരാജയപ്പെട്ടാൽ അവർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും തുല്യമാണെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു.

ഇത്തരം ഇൻകമിംഗ് സന്ദേശങ്ങൾ തടയുന്നതിന് ആന്റി-എസ്എംഎസ് ബോംബറുകൾ ഉപയോഗിക്കാം. ഇതോടെ ഒരു OTP അല്ലെങ്കിൽ ഒരേ SMS ആരെങ്കിലും മൂന്ന് തവണയിൽ കൂടുതൽ അയച്ചാൽ, അത്തരം സന്ദേശങ്ങൾ ഉപയോക്താവിന് വീണ്ടും വീണ്ടും വരില്ല.

Keywords: Cybersecurity: SMS Bombing can disrupt the working of your phone, National, News, Top-Headlines, Newdelhi, Mobile Phone, SMS, Latest-News, Report, OTP.

Post a Comment