Follow KVARTHA on Google news Follow Us!
ad
Posts

NASA research | മനുഷ്യർക്ക് ചന്ദ്രനിൽ ജീവിക്കാൻ കഴിയുമോ? നിർണായക 'താമസ ഇടങ്ങൾ' കണ്ടെത്തി നാസ; പക്ഷേ ഗുഹയാണ്!

Can humans live on Moon? NASA's LRO spacecraft spots pits with room temperatures,#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

വാഷിംഗ്ടൺ: (www.kvartha.com) ലൂണാർ റികണൈസൻസ് ഓർബിറ്ററിൽ (Lunar Reconnaissance Orbiter - LRO) നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് നാസയിലെ ഒരു സംഘം ശാസ്ത്രജ്ഞർ ചന്ദ്രനിൽ താപ സ്ഥിരതയുള്ള ഗുഹകളും അറകളും വിജയകരമായി കണ്ടെത്തി. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെയ്പാണിത്. 2009ലാണ് ഈ കുഴി ആദ്യമായി കാണുന്നത്. എന്നിരുന്നാലും, ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് അറകൾക്കുള്ളിലെ താപനില 17 ഡിഗ്രിയിൽ തുടരുന്നുവെന്നും അവിടെ മനുഷ്യർക്ക് സ്ഥിരതാമസമാക്കാൻ കഴിയുമെന്നുമാണ്.            

Can humans live on Moon? NASA's LRO spacecraft spots pits with room temperatures, but in a cave, International, Washington, America, Researchers, Latest-News, Top-Headlines, Human, Moon.

*താപനില അനുസരിച്ച് മനുഷ്യജീവിതത്തിന് അനുയോജ്യം*

ചന്ദ്രനിലെ പകൽ താപനില ഏകദേശം 127 ഡിഗ്രി സെൽഷ്യസാണ്, രാത്രി താപനില മൈനസ് 183 ഡിഗ്രി സെൽഷ്യസിൽ എത്തുന്നു. ഇത് രണ്ടും മനുഷ്യജീവിതത്തിന് അനുയോജ്യമല്ല. എന്നാൽ, ഈ അറകൾക്കുള്ളിലെ താപനില 17 ഡിഗ്രിയിൽ തുടരുന്നു. ഇതാണ് പ്രതീക്ഷ നൽകുന്നത്. നാസയുടെ അഭിപ്രായത്തിൽ, താപ സ്ഥിരതയുള്ള ഈ സ്ഥലം ഭാവിയിലെ ബഹിരാകാശ സഞ്ചാരികൾക്ക് അഭയകേന്ദ്രമായി ഉപയോഗിക്കാം. കോസ്മിക് കിരണങ്ങൾ, സൗരവികിരണം, മൈക്രോ ഉൽക്കകൾ എന്നിവയിൽ നിന്നും ഈ കുഴികൾ സംരക്ഷിക്കുമെന്നും നാസ പറയുന്നു.

ഭാവിയിൽ ചന്ദ്രന്റെ അറകളിൽ ജീവിക്കാനും സാധിച്ചേക്കുമെന്ന് നാസ വിശ്വസിക്കുന്നു. ഈ അറകൾ പ്രധാനമായും ലാവ ഉറഞ്ഞു കൂടി രൂപപ്പെട്ടിരിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. Mare's Tranquillitatis എന്നറിയപ്പെടുന്ന ഫുട്ബോൾ മൈതാനത്തിന്റെ നീളവും വീതിയും ഉള്ള ചന്ദ്രന്റെ ഒരു പ്രദേശത്ത് 100 മീറ്റർ ആഴത്തിൽ ഉള്ള ഒരു താഴ്ചയിലാണ് നാസ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗവേഷകർ കംപ്യൂടർ മോഡലിംഗ് ഉപയോഗിക്കുകയും കാലക്രമേണ ഗർത്തത്തിന്റെ താപനില അളക്കാൻ പാറകളുടെയും ചന്ദ്രന്റെ പൊടിയുടെയും താപ ഗുണങ്ങൾ വിശകലനം ചെയ്യുകയും ചെയ്തു.

Keywords: Can humans live on Moon? NASA's LRO spacecraft spots pits with room temperatures, but in a cave, International, Washington, America, Researchers, Latest-News, Top-Headlines, Human, Moon.

< !- START disable copy paste -->

Post a Comment