Follow KVARTHA on Google news Follow Us!
ad

Shot Dead | പഞ്ചാബില്‍ ആം ആദ്മി മുനിസിപല്‍ കൗന്‍സിലര്‍ വ്യായാമശാലയില്‍ വെടിയേറ്റ് മരിച്ചു

AAP municipal councillor shot dead by unidentified assailants inside gym in Punjab's Malerkotla#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബില്‍ ആം ആദ്മി പാര്‍ടി മുനിസിപല്‍ കൗന്‍സിലര്‍ വ്യായാമശാലയില്‍ വെടിയേറ്റ് മരിച്ചു. മലേര്‍കോട് ല
ജില്ലയിലാണ് സംഭവം. മുഹമ്മദ് അക്ബര്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. 

'ഒരാള്‍ വ്യായാമശാലയിലേക്ക് അതിക്രമിച്ച് വന്ന് അക്ബറിനെ വെടിവച്ചു, വളരെ അടുത്ത് നിന്നുള്ള അക്രമമായിരുന്നു' മലേര്‍കോട്ല സീനിയര്‍ പൊലീസ് സൂപ്രണ്ട് അവ്‌നീത് കൗര്‍ സിദ്ധു പറഞ്ഞു. വെടിയേറ്റ അക്ബര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് വ്യക്തമാക്കി.

News,National,India,Punjab,Shoot,Dead,Killed,Crime,AAP,Police,Top-Headlines, AAP municipal councillor shot dead by unidentified assailants inside gym in Punjab's Malerkotla


അക്രമത്തിന്റെ ദൃശ്യങ്ങള്‍ വ്യായാമശാലയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അകത്ത് എത്തിയ അജ്ഞാതനായ ഒരാളുടെ അടുത്തേക്ക് അക്ബര്‍ നീങ്ങുന്നത് വീഡിയോയില്‍ കാണാം. അക്ബര്‍ അടുത്തെത്തിയപ്പോള്‍ ഉടന്‍ തന്നെ അക്രമി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്ബറിനെ വെടിവെച്ച ശേഷം രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: News,National,India,Punjab,Shoot,Dead,Killed,Crime,AAP,Police,Top-Headlines, AAP municipal councillor shot dead by unidentified assailants inside gym in Punjab's Malerkotla

Post a Comment