Follow KVARTHA on Google news Follow Us!
ad

Raid | 'സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ അനുകൂലിച്ച് പോസ്റ്റ്': തലശേരി സ്വദേശിയായ യുവാവിന്റെ വീട്ടില്‍ റെയ്ഡ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Social Media,Notice,Raid,Kerala,
തലശേരി: (www.kvartha.com) മത തീവ്രവാദ സംഘടനകളെ അനുകൂലിച്ചുകൊണ്ടു സമൂഹ മാധ്യമത്തില്‍ പോസ്റ്റു പങ്കുവെച്ചെന്ന പരാതിയില്‍ തലശേരി കോമത്തുപാറ സ്വദേശിക്ക് എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോടിസ് നല്‍കി.  

ശനിയാഴ്ച രാവിലെ കോമത്ത് പാറയിലെ ആബിദിന്റെ വീട്ടിലാണ് എ ടി എസ് പരിശോധന നടത്തിയത്. ഇയാള്‍ സോഷ്യല്‍ മീഡിയയിലെ അകൗണ്ട് പ്രവര്‍ത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ലാപ് ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. 

എന്നാല്‍ സംഭവത്തിന് സുള്ള്യയിലെ യുവമോര്‍ച നേതാവിന്റെ കൊലപാതകവുമായി നടത്തുന്ന അന്വേഷണത്തിന് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. തലശേരി ടൗണ്‍ പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. 

Post in support of terrorism on social media: Raid on the house of a youth from Thalassery, Thalassery, News, Social Media, Notice, Raid, Kerala


റെയ്ഡില്‍ തലശേരി സി ഐ ഉള്‍പെടെയുള്ള പൊലീസ് സേന പങ്കെടുത്തു. കീഴന്തി മുക്കില്‍ ചികന്‍ സ്റ്റോര്‍ നടത്തിവരികയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ആബിദ്. നേരത്തെ ഇയാള്‍ മൊബൈല്‍ ഫോണ്‍ കട നടത്തിവരികയായിരുന്നു. 

തലശേരിയില്‍ ബി ജെ പി - എസ് ഡി പി ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.

Keywords: Post in support of terrorism on social media: Raid on the house of a youth from Thalassery, Thalassery, News, Social Media, Notice, Raid, Kerala.

Post a Comment