Follow KVARTHA on Google news Follow Us!
ad

Award | ക്ഷേത്രകലാ അകാഡമി 2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Award,Winner,Declaration,Kerala,
കണ്ണൂര്‍: (www.kvartha.com) ക്ഷേത്രകലാ അകാഡമി 2021ലെ ക്ഷേത്രകലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാശ്രീ പുരസ്‌കാരത്തിന് പെരുവനം കുട്ടന്‍ മാരാരും ക്ഷേത്രകലാ ഫെലോഷിപിന് നാട്യാചാര്യ ഗുരു എന്‍ വി കൃഷ്ണനും അര്‍ഹരായി.

ഇതോടൊപ്പം 23 ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് യുവപ്രതിഭാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. യക്ഷഗാനത്തിന് അപേക്ഷകര്‍ ഉണ്ടായില്ല. ക്ഷേത്ര കലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങള്‍ക്ക് 7500 രൂപയുമാണ് പുരസ്‌കാര തുക. ഇതോടൊപ്പം പ്രശസ്തി പത്രവും ശില്‍പവും നല്‍കും.

കണ്ണൂര്‍ പി ആര്‍ ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രകലാ അകാഡമി ഭരണസമിതി അംഗം കൂടിയായ എം വിജിന്‍ എംഎല്‍എ, ചെയര്‍മാന്‍ ഡോ. കെ എച് സുബ്രഹ്മണ്യന്‍ എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുരസ്‌കാര ജേതാക്കളുടെ പേര്, സ്ഥലം വിഭാഗം എന്നിവ യഥാക്രമം.

ക്ഷേത്രകലാ പുരസ്‌കാരങ്ങള്‍:

കെ വി നാരായണന്‍ കാങ്കോല്‍ -അക്ഷരശ്ലോകം, കലാമണ്ഡലം ശിവരാമന്‍ പാലക്കാട്-കഥകളി, പി വത്സന്‍ മൂശാരിക്കൊവ്വല്‍ -ലോഹ ശില്‍പം, രാജന്‍ മാടായി -ചുമര്‍ചിത്രം, ടിവി രത്‌നകുമാര്‍ കരിവെള്ളൂര്‍ - തുള്ളല്‍, കല്ലാറ്റ് മണികണ്ഠന്‍ കുന്നംകുളം - ക്ഷേത്രവൈജ്ഞാനിക സാഹിത്യം, സി സേതുമാധവന്‍ ഗുരുവായൂര്‍-കൃഷ്ണനാട്ടം, അമ്മന്നൂര്‍ രാജന്‍ ചാക്യാര്‍ തൃശ്ശൂര്‍ - ചാക്യാര്‍ കൂത്ത്, തെക്കടവന്‍ നാരായണന്‍ പണിക്കര്‍ മണിയാണി ഇളമ്പച്ചി- ചെങ്കല്‍ ശില്‍പം, പിവി രാമകൃഷ്ണന്‍- ശില്‍പി, കാരന്താട് ശിലാശില്‍പം, പി എം രമ തൃശ്ശൂര്‍-ബ്രാഹ്മണിപ്പാട്ട്, സുരേഷ്ബാബു മാരാര്‍ എരമം-ക്ഷേത്രവാദ്യം, ടി രാമന്‍കുട്ടി കുറുപ്പ് മലപ്പുറം-കളമെഴുത്ത്, മുളങ്കുന്നത്ത് കാവ് തീയാടി രാമന്‍ നമ്പ്യാര്‍ തൃപ്പൂണിത്തുറ-തീയാടിക്കൂത്ത്, ആനന്ദലക്ഷ്മി എന്‍ എസ് കോട്ടയം-തിരുവലങ്കാരമാലക്കെട്ട്, സന്തോഷ് കൈലാസ് കോഴിക്കോട്-സോപാന സംഗീതം, മനോരമ ബാലകൃഷ്ണന്‍ കണ്ണൂര്‍-മോഹിനിയാട്ടം, മാര്‍ഗി മധു ചാക്യാര്‍ ആലുവ-കൂടിയാട്ടം, സുനില്‍ തഴക്കര ആലപ്പുഴ-ദാരുശില്‍പം, ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍ ചിറക്കല്‍ കണ്ണൂര്‍-ശാസ്ത്രീയ സംഗീതം, കലാമണ്ഡലം സിന്ധു ചെറുതുരുത്തി-നങ്ങ്യാര്‍കൂത്ത്, കലാമണ്ഡലം ഗോപിനാഥന്‍ നമ്പ്യാര്‍ ഷൊര്‍ണൂര്‍-പാഠകം, പി കെ ധനഞ്ജയ -തിടമ്പു നൃത്തം.

2021 Kshetra Kala Akademi award announced, Kannur, News, Award, Winner, Declaration, Kerala


ഗുരുപൂജാ പുരസ്‌ക്കാരം: നല്ലൂര്‍ വീട്ടില്‍ സുകുമാരന്‍ വെള്ളോറ-കഥകളി, മുരളീധരന്‍ ടിവി കുഞ്ഞിമംഗലം ലോഹശില്‍പം, പ്രഭാകരന്‍ പുന്നശ്ശേരി കോഴിക്കോട്-തുള്ളല്‍, കരയടം ചന്ദ്രന്‍ ചെറുതാഴം-ക്ഷേത്രവാദ്യം, എടക്കാട് രാധാകൃഷ്ണമാരാര്‍ സോപാനസംഗീതം, സി ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍-ശാസ്ത്രീയ സംഗീതം, കിഴക്കില്ലം ഈശ്വരന്‍ നമ്പൂതിരി കോറോം-തിടമ്പുനൃത്തം.

യുവപ്രതിഭാ പുരസ്‌ക്കാരം: പത്മദാസ് പി മൂശാരി കൊവ്വല്‍-ലോഹശില്‍പം, കടന്നമണ്ണ ശ്രീനിവാസന്‍, മലപ്പുറം-കളമെഴുത്ത്, ചിറക്കല്‍ നിധീഷ് കണ്ണൂര്‍-ക്ഷേത്രവാദ്യം, എം ധനേഷ് വാര്യര്‍ കൂടാളി -തിരുവലങ്കാരമാലകെട്ട്.

വാര്‍ത്താ സമ്മേളനത്തില്‍ സെക്രടറി കൃഷ്ണന്‍ നടുവലത്ത്, സ്പെഷല്‍ ഓഫിസര്‍ എന്‍ കെ ബൈജു, ഭരണസമിതി അംഗങ്ങളായ സി കെ രവീന്ദ്രവര്‍മ രാജ, ചെറുതാഴം ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു

Keywords: 2021 Kshetra Kala Akademi award announced, Kannur, News, Award, Winner, Declaration, Kerala.

Post a Comment