Follow KVARTHA on Google news Follow Us!
ad

SC Dismissed Plea | 'ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കാനാവില്ല'; ഐപിഎസ് ഉദ്യോഗസ്ഥന്റെ ജാമ്യത്തിനെതിരായ ഛത്തീസ്ഗഡ് സർകാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

Supreme Court Dismissed Chattisgarh Government Plea Against Bail Of IPS Gurjinder Pal Singh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) അഴിമതിക്കേസിൽ സസ്പെൻഷനിലായ ഛത്തീസ്ഗഡ് പൊലീസ് അകാഡമി ഡയറക്ടർ ഗുർജീന്ദർ പാൽ സിങ്ങിന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തുള്ള സംസ്ഥാന സർകാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഛത്തീസ്ഗഡ് സംസ്ഥാന സർകാരാണ് ജാമ്യത്തെ ചോദ്യം ചെയ്തത്. ഒരു ഉന്നത ഉദ്യോഗസ്ഥന് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Supreme Court Dismissed Chattisgarh Government Plea Against Bail Of IPS Gurjinder Pal Singh, Newdelhi, News, Top-Headlines, Supreme Court, Government, Police, High Court.

ഹർജി സംസ്ഥാനത്തിന്റെ അനാവശ്യ ശ്രമമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജാമ്യം അനുവദിച്ച ഛത്തീസ്ഗഡ് ഹൈകോടതിയുടെ വിധിക്കെതിരെയാണ് സംസ്ഥാന സർകാർ ഹർജി നൽകിയത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹരജിക്കാരന്റെ പദവി പരിഗണിക്കുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു സാധാരണക്കാരന് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ലഭിച്ചതുപോലെ, ഒരു ഉന്നത ഉദ്യോഗസ്ഥന് ഭരണഘടന നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഭൂരിഭാഗം തെളിവുകളും രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആ തെളിവുകളിൽ കൃത്രിമം കാണിക്കുമെന്ന ചോദ്യം ഉയരുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മെയ് 12ന് ഹൈകോടതി സിംഗിന് ജാമ്യം അനുവദിച്ചിരുന്നു. 1994 ബാച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

Keywords: Supreme Court Dismissed Chattisgarh Government Plea Against Bail Of IPS Gurjinder Pal Singh, Newdelhi, News, Top-Headlines, Supreme Court, Government, Police, High Court.
< !- START disable copy paste -->

Post a Comment