Follow KVARTHA on Google news Follow Us!
ad

Found Dead | ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി; പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം

Nurse found dead in Uttar Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) യുപിയിലെ ഉന്നാവോയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിങ് ഹോമായ ന്യൂ ജീവന്‍ ആശുപത്രിയിലാണ് നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പീഡിപ്പിച്ചശേഷം യുവതിയെ കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. വെള്ളിയാഴ്ച ആദ്യമായി ജോലിക്കെത്തിയ യുവതിയെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Lucknow, News, National, Crime, Police ,Found Dead, Death, Family, Complaint, Nurse, Woman, Hospital, Nurse found dead in Uttar Pradesh.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്‌സിങ് ഹോമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ടം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉന്നാവ് അഡീഷനല്‍ എസ്പി ശശിശേഖര്‍ സിങ് അറിയിച്ചു. എഫ്‌ഐആര്‍ ചുമത്തിയ മൂന്നുപേര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Lucknow, News, National, Crime, Police ,Found Dead, Death, Family, Complaint, Nurse, Woman, Hospital, Nurse found dead in Uttar Pradesh.

Post a Comment