Follow KVARTHA on Google news Follow Us!
ad

Death Sentence | പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പിതാവിന് വധശിക്ഷ; അമ്മയ്ക്ക് ജീവപര്യന്തം തടവ്

Man awarded death sentence in assault case; woman handed life sentence#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 49കാരന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ അമ്മയെ പ്രേരണാക്കുറ്റം ചുമത്തി ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ചെന്നൈയിലെ പോക്‌സോ കേസുകൾക്കായുള്ള പ്രത്യേക കോടതി ജഡ്ജി എം രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനും കേസ് ഒതുക്കാൻ ശ്രമിച്ചതിനുമാണ് അമ്മയെ ശിക്ഷിച്ചത്. ഇതോടൊപ്പം 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
   
Chennai, Tamilnadu, News, Crime, Court, Court Order, Assault, Death Penalty, Life Imprisonment, Husband, Wife, Daughter, Case, Fine, Child Abuse, Police, Man awarded death sentence in assault case; woman handed life sentence.

2020-ൽ ചെന്നൈയിലെ ഒരു സ്‌കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഇര തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ രക്ഷപ്പെടുത്തുകയും ഗിണ്ടിയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുത്ത് 49കാരനെ അറസ്റ്റ് ചെയ്തു.

ഏഴ് വയസ് മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പ്രായപൂർത്തിയായ ശേഷവും അത് തുടർന്നിരുന്നതായും അന്വേഷണത്തിൽ ഇര വെളിപ്പെടുത്തിയതായി ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു. 2019 ൽ പെൺകുട്ടി ഗർഭിണിയാകുകയും അമ്മയുടെ സഹായത്തോടെ ഗർഭച്ഛിദ്രത്തിന് നിർബന്ധിതയായതായും പുറത്തറിഞ്ഞാൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും മാതാവിനെതിരെ ആരോപണമുണ്ട്.

Keywords: Chennai, Tamilnadu, News, Crime, Court, Court Order, Assault, Death Penalty, Life Imprisonment, Husband, Wife, Daughter, Case, Fine, Child Abuse, Police, Man awarded death sentence in assault case; woman handed life sentence.

< !- START disable copy paste -->

Post a Comment