Follow KVARTHA on Google news Follow Us!
ad

LPG Price Hike | വീണ്ടും തിരിച്ചടി: വാണിജ്യ എൽപിജി സിലിൻഡറിന്റെ വില 102 രൂപ വർധിപ്പിച്ചു; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

LPG Price Hike: Cost Of Commercial Cooking Gas Increased By Over Rs 102, Check Latest Rates #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ എണ്ണ കംപനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന് 102 രൂപ വർധിപ്പിച്ചു. ഇതോടെ, രാജ്യതലസ്ഥാനമായ ഡെൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിൻഡറിന്റെ വില 2355.50 രൂപയായി ഉയർന്നു, നേരത്തെ 2253 രൂപയായിരുന്നു. അഞ്ച് കിലോ എൽപിജി സിലിൻഡറിന്റെ വില ഇപ്പോൾ 655 രൂപയാണ്.
 
LPG Price Hike: Cost Of Commercial Cooking Gas Increased By Over Rs 102, Check Latest Rates, National, News, Top-Headlines, Newdelhi, Price, Hike, Cylinder.

മുംബൈയിൽ 2205 രൂപയിൽ നിന്ന് 2,307 രൂപയായി വർധിപ്പിച്ചപ്പോൾ, കൊൽകതയിൽ 2,351 രൂപയ്ക്ക് പകരം 2,455 രൂപ നൽകണം. ചെന്നൈയിൽ 2,406 രൂപയ്ക്ക് പകരം 2,508 രൂപ നൽകേണ്ടി വരും. യുക്രൈൻ  പ്രതിസന്ധിക്കും വിതരണ ആശങ്കയ്‌ക്കുമിടയിൽ ആഗോള ഊർജ വിലയിലുണ്ടായ വർധനയാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില തുടർചയായി വർധിച്ചുവരികയാണ്. മാർച് 22ന് സബ്‌സിഡിയുള്ള ഗാർഹിക പാചകവാതക സിലിൻഡറുകളിൽ 50 രൂപയുടെ വർധനവുണ്ടായി. നേരത്തെ, 2021 ഒക്ടോബർ ആറിന് ശേഷം ഗാർഹിക എൽപിജി സിലിൻഡറിന്റെ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, 2022 മാർച് 22 മുതൽ ഗ്യാസ് വില പലതവണ വർധിച്ചു.

Keywords: LPG Price Hike: Cost Of Commercial Cooking Gas Increased By Over Rs 102, Check Latest Rates, National, News, Top-Headlines, Newdelhi, Price, Hike, Cylinder.

< !- START disable copy paste -->

Post a Comment