Follow KVARTHA on Google news Follow Us!
ad

Rescue Operation | ബേപ്പൂരില്‍ നിന്നും പോയ ഉരു കടലില്‍ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി തീരസംരക്ഷണ സേന

Coast Guard rescued six fishermen #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു ഉള്‍ക്കടലില്‍ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുമ്പേ ഗുജറാത്ത് കച്ച് സ്വദേശികളായ ആറ് തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ശനി രാത്രി 7.30 മണിയോടെയാണ് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് മലബാര്‍ ലൈറ്റ് എന്ന ഉരു പുറപ്പെട്ടത്.

ആറ് തൊഴിലാളികളായിരുന്നു ഉരുവിലുണ്ടായത്. പുറംകടലില്‍ 8.5 നോടികല്‍ മൈല്‍ അകലെയാണ് എന്‍ജിനില്‍ വെള്ളം കയറി മുങ്ങിയത്. യാത്രയ്ക്കിടെ 30 നോടികല്‍ മൈല്‍ അകലെ എത്തിയപ്പോഴാണ് എന്‍ജിന്‍ മുറിയില്‍ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്.

Kozhikode, News, Kerala, Sea, Fishermen, Escaped, Accident, Coast Guard, Rescued, Coast Guard rescued six fishermen.

ഉടന്‍ ബേപ്പൂര്‍ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലര്‍ചെ രണ്ട് മണിയോടെയാണ് ഉരു മുങ്ങിയത്. അപകട വിവരം തൊഴിലാളികള്‍ അറിയിച്ച ഉടന്‍ ബേപ്പൂരില്‍നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കപ്പല്‍ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി.

Keywords: Kozhikode, News, Kerala, Sea, Fishermen, Escaped, Accident, Coast Guard, Rescued, Coast Guard rescued six fishermen.

Post a Comment