Follow KVARTHA on Google news Follow Us!
ad

Court Order | ബഹ്റൈനില്‍ അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച കേസ്; 3 പേര്‍ക്ക് 2 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

Bahrain: 3 fined over capturing dolphins #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മനാമ: (www.kvartha.com) ബഹ്റൈനില്‍ അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച കേസില്‍ മൂന്ന് പേര്‍ക്ക് മേജര്‍ ക്രിമിനല്‍ കോടതി 1,000 ദിനാര്‍ (2 ലക്ഷം ഇന്‍ഡ്യന്‍ രൂപ) പിഴ വിധിച്ചു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച കേസിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന പ്രോസിക്യൂടര്‍ വ്യക്തമാക്കി. മൂന്ന് ഡോള്‍ഫിനുകളാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.

യുവാക്കള്‍ ഡോള്‍ഫിനെ പിടിക്കാനായി ഉപയോഗിച്ച ബോട് പിടിച്ചെടുക്കാനും ഇവര്‍ പിടികൂടിയ ഡോള്‍ഫിനുകളെ, വംശനാശം തടയുന്നതിനായി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നതായി മന്ത്രാലയത്തിന്റെ പ്രോസിക്യൂഷന്‍ മേധാവി വ്യക്തമാക്കി. പരിസ്ഥിതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായി, ഡോള്‍ഫിനുകളെ പിടിക്കുന്നത് ബഹ്റൈന്‍ ഭരണഘടനയില്‍ നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂടര്‍ അറിയിച്ചു.

Manama, News, Bahrain, Court, Case, Crime, Fine, Dolphin, Bahrain: 3 fined over capturing dolphins

Keywords: Manama, News, Bahrain, Court, Case, Crime, Fine, Dolphin, Bahrain: 3 fined over capturing dolphins.

Post a Comment