Follow KVARTHA on Google news Follow Us!
ad

ആയിരം രൂപ കൈകൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ

ASI arrested by vigilance for accepting Rs 1,000 bribe#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) പാസ്പോർട് വെരിഫികേഷനിടെ കൈക്കൂലി ചോദിച്ചു വാങ്ങിയ പൊലിസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാസ്പോർട് വെരിഫികേഷനെത്തിയ യുവാവിനോട് പല തവണ കൈക്കൂലി ആവശ്യപ്പെടുകയും നിർബന്ധപൂർവം വാങ്ങുകയും ചെയ്ത പൊലിസുകാരനെയാണ് വിജിലൻസ് പൊക്കിയത്. 

പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എഎസ്ഐ യായ വിളയാങ്കോട് സ്വദേശി പി രമേശൻ (48) എഎസ്ഐ യെയാണ് പിടികൂടിയത്. പുതിയങ്ങാടി മഞ്ഞ രവളപ്പിലെ ശരത്ത് കുമാറിൻ്റെ പരാതിയിലാണ് എഎസ്ഐ പിടിയിലായത്.
  
Kannur, Kerala, News, Police, Vigilance, Vigilance-Raid, Vigilance case, Vigilance Court, Remanded, Bribe Scam, Arrest, Court, Passport, Payyannur, Top-Headlines, ASI arrested by vigilance for accepting Rs 1,000 bribe.

വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടിയത്. പാസ്‌പോർട് വെരിഫികേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.' വിജിലൻസ് നിർദേശ പ്രകാരം തുക കൈമാറുന്ന വിവരം എഎസ്ഐ യെ അറിയിക്കുകയും വിജിലൻസ് ഫിനോതിൽ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിൻ്റെ നോടും ശരത്തിന് നൽകുകയും 'തുടർന്ന് പഴയങ്ങാടി ബസ് സ്റ്റാന്റിലെ സ്വകാര്യ സ്ഥലത്ത് വെച്ച് എഎസ്ഐ ക്ക് പണം കൈമാറുമ്പോൾ വേഷം മാറി എത്തിയ വിജിലൻസ് സംഘം പിടികൂടിയത്.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. കൈക്കൂലിയായി പണം പിടികൂടുമ്പോൾ രണ്ട് ഗസറ്റഡ്‌ ഓഫീസര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സിഐമാരായ ഷാജി പട്ടേരി, പി സുനിൽകുമാർ, എസ്ഐ മാരായ കെ പി പങ്കജാക്ഷൻ, കെ ജഗദിഷ്. എഎസ്ഐ എൻ വി രമേശൻ, പി പി നികേഷ്, സ്‌പെഷ്യല്‍ പൊലിസ് ഓഫിസർമാരായ ഇ കെ രാജു, ഇ വി ജയശ്രീ, സുഗേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Keywords: Kannur, Kerala, News, Police, Vigilance, Vigilance-Raid, Vigilance case, Vigilance Court, Remanded, Bribe Scam, Arrest, Court, Passport, Payyannur, Top-Headlines, ASI arrested by vigilance for accepting Rs 1,000 bribe.
< !- START disable copy paste -->

Post a Comment