Follow KVARTHA on Google news Follow Us!
ad

Arrested| 6 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസില്‍ 40കാരന്‍ അറസ്റ്റില്‍; കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച ഇയാളുടെ സുഹൃത്ത് ഒളിവിലെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Local News,Molestation,Arrested,Police,National,
ന്യൂഡെല്‍ഹി: (www.kvartha.com) ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍. ജഹാംഗിര്‍പുരിയില്‍ താമസിക്കുന്ന ചിനു എന്നു വിളിപ്പേരുള്ള കമല്‍ മല്‍ഹോത്രയാണ് അറസ്റ്റിലായത്. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ സമയ്പുര്‍ ബദ്ലി മേഖലയില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

അതിനിടെ കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇയാളുടെ സുഹൃത്ത് രാജു എന്ന രാജ് ഒളിവിലാണ്.

സംഭവത്തെ കുറിച്ച് ഔടര്‍ നോര്‍ത് ഡെപ്യൂടി കമിഷണര്‍ ഓഫ് പൊലീസ് ബ്രിജേന്ദ്ര കുമാര്‍ യാദവ് പറയുന്നത്:

തന്റെ മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചതായി കുട്ടികളുടെ മാതാവാണ് പരാതിപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അയല്‍പക്കത്തുനിന്ന് കരച്ചില്‍ കേട്ട് ഓടിചെന്നപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലം വിട്ടു.

കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. അന്വേഷണത്തിനിടെ സമയ്പുര്‍ ബദ്ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാര്‍കില്‍ നിന്നും ശനിയാഴ്ചയാണ് ചിനുവിനെ കണ്ടെത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതു വകവയ്ക്കാതെ ഇയാള്‍ തോക്കെടുത്തു പൊലീസിനുനേരെ വെടിയുതിര്‍ത്തു. തിരിച്ചടിച്ച പൊലീസ് ഇയാളെ കാലില്‍ വെടിവച്ചുവീഴ്ത്തുകയായിരുന്നു.

പ്രാദേശികമായി നിര്‍മിച്ച തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ചിനു ഇപ്പോള്‍ തൊഴില്‍രഹിതനാണെന്നും കുറ്റകൃത്യം ചെയ്തപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും ഡിസിപി വ്യക്തമാക്കി.

40-yr-old man arrested for Molesting infant in Delhi, New Delhi, News, Local News, Molestation, Arrested, Police, National


Keywords: 40-yr-old man arrested for Molesting infant in Delhi, New Delhi, News, Local News, Molestation, Arrested, Police, National.

Post a Comment