Follow KVARTHA on Google news Follow Us!
ad

Arrested | പ്രതികാരത്തിന്റെ ഞെട്ടിക്കുന്ന സംഭവം: ഭർത്താവിന് മറ്റൊരുബന്ധം; 'കലിപൂണ്ട ഭാര്യ പെൺസുഹൃത്തിനെ 4 പുരുഷന്മാരെ വാടകയ്‌ക്കെടുത്ത് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സ്വയം പകർത്തി'; ഒടുവിൽ കുടുങ്ങി

Angry Over Man's Affair, woman Hires Goons To Gang-assault The 'Other' Woman#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) പ്രതികാരത്തിന്റെ ഞെട്ടിക്കുന്ന സംഭവം പുറത്ത്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തിൽ കലിപൂണ്ട ഭാര്യ ഭർത്താവിന്റെ പെൺസുഹൃത്തിനെ നാല് പേരെ വാടകയ്‌ക്കെടുത്ത് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ്. ഹൈദരബാദിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഉൾപെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗായത്രി എന്ന സ്ത്രീയാണ് പദ്ധതി തയ്യാറാക്കിയതും ഇരയെ കൂടുതൽ ബ്ലാക്മെയിൽ ചെയ്യുന്നതിനായി ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് അറിയിച്ചു.
   
Hyderabad, Telangana, News, Top-Headlines, Husband, Women, Wife, Girl Friend, Molestation, Police, Assault, Youth, Family, Mobile Phone, Hospital, Treatment, Complaint, Angry Over Man's Affair, woman Hires Goons To Gang-assault The 'Other' Woman.

പൊലീസ് പറയുന്നതിങ്ങനെ: ഗായത്രിയും ഭർത്താവും ഇരയായ യുവതിയും ഒരേ കോളനിയിലാണ് താമസിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഭർത്താവും ഇരയും സുഹൃത്തുക്കളായത്. അനാരോഗ്യം കാരണം, ഗായത്രി ഇരയെ വീട്ടിലേക്ക് ക്ഷണിച്ചു, 2022 ഫെബ്രുവരി വരെ ഇര ദമ്പതികളോടൊപ്പം താമസിച്ചു. എന്നാൽ ഇരുവരും അവിഹിത ബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് ഗായത്രി സംശയിക്കുകയും ഏപ്രിൽ 24ന് ഗച്ചിബൗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

അതേസമയം തന്നെ ഇരയോട് പ്രതികാരം ചെയ്യാൻ ഗായത്രി പദ്ധതിയിട്ടു. കേസ് പിൻവലിക്കുന്ന കാര്യം ചർച ചെയ്യാനെന്ന വ്യാജേന യുവതിയെയും കുടുംബാംഗങ്ങളെയും വീട്ടിലേക്ക് ക്ഷണിച്ചു. ഇര അവരുമായി കുറച്ചുനേരം ചർച നടത്തി, പിന്നീട് യുവതിയെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി, അവിടെ വാടകയ്‌ക്കെടുത്ത നാല് പേർ ഇരയെ ആക്രമിച്ചു. ഒരു തുണികൊണ്ട് വായ പൊത്തി അവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ഗായത്രി മൊബൈൽ ഫോണിൽ പകർത്തി. ഇത് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുമെന്നും ഗായത്രി ഭീഷണിപ്പെടുത്തി. സാരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും അറസ്റ്റിലായത്'.

Post a Comment