Follow KVARTHA on Google news Follow Us!
ad

3 arrested| റിസോര്‍ടില്‍ മുഖം മൂടി ധരിച്ച് അതിക്രമിച്ചെത്തിയ നാലംഗ സംഘം 3 കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതായി പൊലീസ്; 3 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Molestation,Arrested,Police,Woman,Kerala,News,
ബതേരി: (www.kvartha.com) റിസോര്‍ടില്‍ മുഖം മൂടി ധരിച്ച് അതിക്രമിച്ചെത്തിയ നാലംഗ സംഘം കര്‍ണാടക സ്വദേശിനിയെ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതായി പൊലീസ്. സംഭവത്തില്‍ റിസോര്‍ട് നടത്തിപ്പുകാരായ മൂന്നു പേരെ അമ്പലവയല്‍ പൊലീസ് അറസ്റ്റു ചെയ്തു.

പൊട്ടന്‍ കൊല്ലിയില്‍ ഇന്‍ഡ്യന്‍ ഹോളിഡേ റിസോര്‍ട് നടത്തുന്ന എന്‍ എം വിജയന്‍ (48), ബതേരി കട്ടയാട് സ്വദേശി എ ആര്‍ ക്ഷിതിന്‍ (31), പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ് (33)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. റിസോര്‍ടില്‍ മുഖംമൂടി ധരിച്ചെത്തിയ എട്ടു പേരില്‍ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഡിവൈഎസ്പി കെ കെ അബ്ദുല്‍ ശെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Woman gang molested in Bathery; 3 arrested, Molestation, Arrested, Police, Woman, Kerala, News

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

മൂന്നു കുട്ടികളുടെ അമ്മയായ കര്‍ണാടക സ്വദേശിനി അമ്പലവയലിലെ റിസോര്‍ടില്‍ ജോലിക്കായി എത്തിയതാണ്. ഏപ്രില്‍ 11 മുതല്‍ ഇവര്‍ ഇവിടെ താമസിച്ച് വരികയാണ്. 20ന് രാത്രി 11 മണിക്ക് റിസോര്‍ടില്‍ എട്ടുപേരടങ്ങിയ സംഘം എത്തി. തുടര്‍ന്ന് റിസോര്‍ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തി പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു. അതിനിടെ സംഘത്തിലെ നാലു പേര്‍ ചേര്‍ന്ന് മുറികളും മറ്റും തള്ളിത്തുറന്നപ്പോള്‍ കുളിമുറിയിലായിരുന്ന കര്‍ണാടക സ്വദേശിനിയെ കാണാനിടയായി.

തുടര്‍ന്ന് യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെ സംഘാംഗങ്ങള്‍ സ്ഥലം വിട്ടു. യുവതിയുടെ മൊബൈല്‍ ഫോണും മറ്റും സംഘം കൊണ്ടു പോയി. റിസോര്‍ട് നടത്തിപ്പുകാരില്‍ ക്ഷിതിന്‍ മാത്രമാണ് സംഭവസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റു രണ്ടു പേരെയും വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം യുവതി കര്‍ണാടകയിലേക്കു പോയെങ്കിലും റിസോര്‍ട് നടത്തിപ്പുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് തിരികെയെത്തി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാമെന്നും മറ്റും പറഞ്ഞാണ് യുവതിയെ തിരികെ എത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമി സംഘം എത്തി തന്റെ മൊബൈല്‍ ഫോണും മറ്റും കവര്‍ച ചെയ്തതായി പരാതി നല്‍കി. സംശയം തോന്നിയ പൊലീസ് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി കെ കെ അബ്ദുല്‍ ശെരീഫ് പറഞ്ഞു. സ്ത്രീകളെ അനാശാസ്യ കാര്യങ്ങള്‍ക്കായി എത്തിക്കുകയും ഏജന്റുമാര്‍ വഴി ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്യുന്ന സംഭവം ഇപ്പോള്‍ വ്യാപകമായിട്ടുണ്ടെന്നും അമ്പലവയല്‍ സംഭവത്തിലും കൂടുതല്‍ കണ്ണികള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എട്ടംഗ സംഘത്തെ കൂടാതെ റിസോര്‍ടുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. യുവതിയെ 'സഖി' സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പിച്ചിരിക്കുകയാണ്.

Keywords: Woman gang molested in Bathery; 3 arrested, Molestation, Arrested, Police, Woman, Kerala, News.

Post a Comment