Follow KVARTHA on Google news Follow Us!
ad

Police FIR | 'സ്ത്രീധനം ലഭിച്ചില്ല'; യുവാവ് ഭാര്യയെ കുട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രചരിപ്പിച്ചെന്ന് പരാതി; 'യുട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം സ്ത്രീധനമായി കണക്കാക്കാമെന്ന് ഭർത്താവ്'!

Will make money off your video: Rajasthan man gets wife gang-assault by relatives for dowry, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂര്‍:(www.kvartha.com) സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കുട്ടബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും ആരോപണം. രാജസ്താനിലെ ഭരത്പൂരിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. 1.5 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനാണ് ഈ ക്രൂരമായ കൃത്യം നടത്തിയത്.
                    
News, National, Top-Headlines, Rajasthan, Video, Complaint, Assault, Wife, Police, Social-Media, Will make money off your video: Rajasthan man gets wife gang-assault by relatives for dowry, films video.

വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ പണം കിട്ടുമെന്നും അത് സ്ത്രീധനമായി കരുതിക്കൊള്ളാമെന്നും ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞതായി പരാതിയിലുണ്ട്. ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് യുവതി കേസ് നൽകിയിരിക്കുന്നത്. 'പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അശ്ലീല വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തതായി ആരോപണം ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.'- ഭരത്പൂര്‍ കമാന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദൗലത്ത് സാഹു പറഞ്ഞു.

'സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും എന്നെ പീഡിപ്പിക്കുകയായിരുന്നു, സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം ചിത്രീകരിക്കുകയും യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. പ്രതികളിലൊരാള്‍ എന്നെ അഞ്ച് ദിവസം മുമ്പ് കമാനിലേക്ക് കൊണ്ടുവന്നു. എന്നെ ബലാത്സംഗം ചെയ്തു. ഇതിനെത്തുടര്‍ന്ന് ഞാന്‍ ബഹളം വെച്ച് എന്റെ വീട്ടിലേക്ക് ഓടി പോയി', പരാതിക്കാരി പറയുന്നു.

2019ല്‍ ഹരിയാനയില്‍ വെച്ച് ഇരുവരും വിവാഹിതരായതായി റിപോര്‍ടുണ്ട്. അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ അവളെ പീഡിപ്പിക്കുകയായിരുന്നു. ഇതോടെ അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഭര്‍ത്താവ് അവളെ നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യാന്‍ അവരോട് പറയുകയും സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് ആരോപണം.

'നിന്റെ വീട്ടുകാര്‍ക്ക് സ്ത്രീധനം നല്‍കാന്‍ കഴിയില്ല, എന്നാല്‍ ഈ വീഡിയോ യൂട്യൂബില്‍ ഇട്ടുകൊണ്ട് ഞാന്‍ ആ തുക സമ്പാദിക്കും' എന്ന് പ്രസ്താവിച്ചുകൊണ്ട് അശ്ലീല വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി പരാതിക്കാരി ആരോപിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.

Keywords: News, National, Top-Headlines, Rajasthan, Video, Complaint, Assault, Wife, Police, Social-Media, Will make money off your video: Rajasthan man gets wife gang-assault by relatives for dowry, films video.
< !- START disable copy paste -->

Post a Comment