Follow KVARTHA on Google news Follow Us!
ad

വിഷു - ഈസ്റ്റര്‍: ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍

Vishu - Easter: KSRTC-Swift with additional service to Chennai#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 14.04.2022) ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍. വിഷു, ഈസ്റ്റര്‍ അവധിക്കാലത്തോട് അനുബന്ധിച്ചാണ് അധിക സര്‍വീസുകള്‍. ചെന്നൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് എസി സ്വീപ്ലര്‍ ബസുകളാണ് സര്‍വീസ് നടത്തുക.

News, Kerala, State, Easter, Vishu, Thiruvananthapuram, KSRTC, Travel, Passengers, Bus, Ticket, Business, Finance, Top-Headlines, Vishu - Easter: KSRTC-Swift with additional service to Chennai


ഏപ്രില്‍ 17 ന് തിരുവനന്തപുരത്ത്  നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് സേലം വഴി ചെന്നൈ ( ടികറ്റ് നിരക്ക്: 2181 രൂപ)യിലേക്കും, വൈകുന്നേരം 7.30ന് തിരുവനന്തപുരത്ത് നിന്ന് നാഗര്‍ കോവില്‍, തിരുനല്‍വേലി, മഥുര, ട്രിചി വഴി ചെന്നൈ ( ടികറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സര്‍വീസ് നടത്തുക. ഇതേ ബസുകള്‍ 18 ന്  വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും.

ഓണ്‍ലൈന്‍ ടികറ്റ് റിസര്‍വേഷന്‍ www(dot)online(dot)keralartc(dot)com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന mobile app വഴിയും ടികറ്റുകള്‍ ലഭ്യമാണ്. For enquiry (24*7) +91 471 2463799, +91 9447071021.

Keywords: News, Kerala, State, Easter, Vishu, Thiruvananthapuram, KSRTC, Travel, Passengers, Bus, Ticket, Business, Finance, Top-Headlines, Vishu - Easter: KSRTC-Swift with additional service to Chennai

Post a Comment