Follow KVARTHA on Google news Follow Us!
ad

കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന പ്രാബല്യത്തില്‍; കുടിവെള്ളത്തിനും മരുന്നിനുമടക്കം നിരവധിമേഖലകളില്‍ അടിമുടി വിലക്കയറ്റം

Tax hike as per the central and state budgets will come into effect from today#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.04.2022) പുത്തന്‍ സാമ്പത്തിക ദിനത്തില്‍ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന പ്രാബല്യത്തില്‍. ഇതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുന്നു. കുടിവെള്ളവും ഭൂനികുതിയും മരുന്നും ഉള്‍പെടെ നിരവധിമേഖലകളില്‍ അടിമുടി വിലക്കയറ്റം.

വാഹന, ഭൂമി രെജിസ്ട്രേഷന്‍ നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയും വെള്ളിയാഴ്ച മുതല്‍ കൂടും. ന്യായവിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം വെള്ളിയാഴ്ചയിറങ്ങും. ഇതിന് ആനുപാതികമായി രെജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂടിയും കൂടും.

ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, പാചകവാതക വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കും വര്‍ധിക്കുന്നത്. 

സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. വാഹന രെജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് നിരക്കുകളും കൂടി. രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും കോര്‍പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. 

News, Kerala, State, Thiruvananthapuram, Water, Land, Taxi Fares, Tax&Savings, Income Tax, Tax hike as per the central and state budgets will come into effect from today




എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വേ പദ്ധതി ഉള്‍പെടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍കാര്‍ നടപ്പിലാക്കി വരികയാണ്.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.  ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും.

Keywords: News, Kerala, State, Thiruvananthapuram, Water, Land, Taxi Fares, Tax&Savings, Income Tax, Tax hike as per the central and state budgets will come into effect from today

Post a Comment