Follow KVARTHA on Google news Follow Us!
ad

Supreme Court Verdict | ഡോക്ടർമാരും ആരോഗ്യ സേവനങ്ങളും ഉപഭോക്തൃ നിയമത്തിന് പുറത്തല്ലെന്ന് സുപ്രീം കോടതി; 'ഉപഭോക്താവെന്ന നിലയിൽ രോഗിക്ക് ഡോക്ടർക്കെതിരെ പരാതി നൽകാം'

SC Verdict: Doctors And Health Services Are Not Outside Consumer Law, Complaints Can Be Lodged #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com) 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഡോക്ടർമാരെയും ആരോഗ്യ സേവനങ്ങളെയും മാറ്റിനിർത്തിയിട്ടില്ലെന്ന് സുപ്രീം കോടതി. ഒരു ഉപഭോക്താവെന്ന നിലയിൽ രോഗിക്ക് ഡോക്ടർക്കെതിരെ പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ബോംബെ ഹൈകോടതിയുടെ വിധി ശരിവച്ചുകൊണ്ട് മെഡികോ ലീഗൽ ആക്ഷൻ ഗ്രൂപിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് ഡോക്ടർക്കെതിരെ പരാതി നൽകാനാവില്ലെന്നായിരുന്നു മെഡികോ ലീഗൽ ആക്ഷൻ ഗ്രൂപിന്റെ വാദം.
                     
News, National, Top-Headlines, New Delhi, Supreme Court of India, Verdict, Complaint, Health, Doctor, Patient, High Court, Supreme Court Verdict, Supreme Court Verdict: Doctors And Health Services Are Not Outside Consumer Law, Complaints Can Be Lodged.

1986ലെ നിയമം റദ്ദാക്കി 2019ൽ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയതിലൂടെ ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളെ ‘സേവനം’ എന്ന പദത്തിന്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നതിന് കാരണമാകില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ബിൽ അവതരണ വേളയിൽ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന ഹർജിക്കാർ ചൂണ്ടിക്കാട്ടി. ആരോഗ്യ സേവനങ്ങൾ ബിലിന്റെ പരിധിയിൽ വരുന്നില്ലെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ പ്രസംഗം 2019ലെ നിയമത്തിന്റെ പരിധിയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. നിയമത്തിലെ 'സേവനം' എന്നതിന്റെ നിർവചനം വിശാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പരിപാലന സേവനത്തെ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തണമെങ്കിൽ പാർലമെന്റ് ഉണ്ടാക്കിയ നിയമത്തിൽ ഇക്കാര്യം പരാമർശിക്കണമെന്നും കോടതി വ്യക്തമാക്കി. 2021 ഒക്ടോബറിലാണ് ബോംബെ ഹൈകോടതി ഹർജി തള്ളിയത്. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.

Keywords: News, National, Top-Headlines, New Delhi, Supreme Court of India, Verdict, Complaint, Health, Doctor, Patient, High Court, Supreme Court Verdict, Supreme Court Verdict: Doctors And Health Services Are Not Outside Consumer Law, Complaints Can Be Lodged.
< !- START disable copy paste -->

Post a Comment