Follow KVARTHA on Google news Follow Us!
ad

Gill to Musk | സ്വിഗ്ഗി വാങ്ങണമെന്ന് എലോൺ മസ്കിനോട് ക്രികറ്റ് താരം ശുഭ്മാൻ ഗിൽ; ചുട്ട മറുപടിയുമായി 'സ്വിഗ്ഗി'; പിന്നീട് അമളി തിരിച്ചറിഞ്ഞപ്പോൾ ഞെട്ടൽ! ആഘോഷിച്ചവർ കുടുങ്ങി

Shubman Gill Gets 'Befitting Reply' From Fake Swiggy Account, Fans Ask Real Account to Take Note, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com) എലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയത് മുതൽ ഉപയോക്താക്കളും അൽപം ആവേശത്തിലാണ്. മിക്കവരും ഏതെങ്കിലും കംപനിയെ ചൂണ്ടിക്കാട്ടി എലോൺ മസ്‌കിനെ ടാഗ് ചെയ്തുകൊണ്ട്, നിങ്ങൾ ഇപ്പോൾ ഇത് വാങ്ങൂ എന്നാണ് അവർ പറയുന്നത്. ഇൻഡ്യയുടെ യുവ ബാറ്റ്‌സ്മാനും ഗുജറാത് ടൈറ്റൻസിന്റെ (ജിടി) മിന്നും താരവുമായ ശുഭ്മാൻ ഗിലും ഒരു അഭ്യർഥനയുമായി രംഗത്തെത്തി.
                
News, World, Top-Headlines, Cricket, Player, Fake, Online, Food, National, Police, Shubman Gill, Swiggy, Shubman Gill Gets 'Befitting Reply' From Fake Swiggy Account, Fans Ask Real Account to Take Note.

ഡെലിവറി കൃത്യസമയത്ത് ചെയ്യുന്നതിനായി സ്വിഗ്ഗി വാങ്ങണമെന്ന് എലോൺ മസ്‌കിനെ ടാഗ് ചെയ്‌ത്‌ ശുഭ്മാൻ ഗിൽ ട്വീറ്റ് ചെയ്തു. എലോൺ മസ്കിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഓൺലൈൻ ഫുഡ് ഡെലിവറി അപായ സ്വിഗ്ഗിയുടെ മറുപടി ഉടൻ വന്നു. 'ടി20 ക്രികറ്റിൽ നിങ്ങളുടെ ബാറ്റിംഗിനെക്കാൾ ഞങ്ങൾ ഇപ്പോഴും വേഗതയുള്ളവരാണ്', എന്നായിരുന്നു തിരിച്ചടിച്ചുള്ള മറുപടി.

 





ഇതോടെ ട്രോളുകളും വരാൻ തുടങ്ങി. ഒരു ഇൻഡ്യൻ ക്രികറ്റ് താരത്തോട് ഈ രീതിയിൽ സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് സത്യം അറിയും മുമ്പ് ഒരാൾ കുറിച്ചു. 'മുംബൈ പൊലീസ്, ഞാൻ ഒരു കൊലപാതകം ട്വിറ്ററിൽ ലൈവായി കണ്ടു', ഒരാൾ താരത്തെ പരിഹസിച്ചു. ഈ സംഭാഷണങ്ങൾ വായിച്ച് രസിച്ചിരുന്ന ചിലർക്ക് അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. അകൗണ്ട് ഒറിജിനൽ അല്ലെന്നും വ്യാജമാണെന്നും അവർ വൈകാതെ മനസിലാക്കി. സ്വിഗ്ഗിയുടെ ലോഗോയും പേരും ഉപയോഗിച്ച് ആരോ ഒപ്പിച്ചതായിരുന്നു പണിയായിരുന്നു ഇത്. അതിനിടെ സ്വിഗ്ഗിയുടെ ഒറിജിനൽ അകൗണ്ടിൽ നിന്ന് മറുപടി വന്നു, നിങ്ങളുടെ പ്രശ്‌നം എന്തുതന്നെയായാലും നിങ്ങൾ ഞങ്ങൾക്ക് മെസേജ് ചെയ്യൂ എന്നാണ് അതിൽ പറഞ്ഞത്.

Keywords: News, World, Top-Headlines, Cricket, Player, Fake, Online, Food, National, Police, Shubman Gill, Swiggy, Shubman Gill Gets 'Befitting Reply' From Fake Swiggy Account, Fans Ask Real Account to Take Note.
< !- START disable copy paste -->

Post a Comment