Follow KVARTHA on Google news Follow Us!
ad

Rain alerts | സംസ്ഥാനത്തെ മഴ ജാഗ്രതകള്‍ പിന്‍വലിച്ചു; ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Rain alerts withdrawn in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മഴ ജാഗ്രതകള്‍ (Rain Alerts) പിന്‍വലിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച യെലോ അലേര്‍ടാണ് (Yellow Alert) പിന്‍വലിച്ചത്. അതേസമയം, ഏപ്രില്‍ 30 മുതല്‍ മെയ് നാല് വരെ കേരളത്തില്‍ 30-40 കീ.മി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മെയ് 4-ാം തീയതിയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യുനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. മെയ് മൂന്ന് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Thiruvananthapuram, News, Kerala, Rain, Alerts, Yellow alert, Rain alerts withdrawn in Kerala.

Keywords: Thiruvananthapuram, News, Kerala, Rain, Alerts, Yellow alert, Rain alerts withdrawn in Kerala.

Post a Comment