Follow KVARTHA on Google news Follow Us!
ad

Controversial Speech | 'ഭാരതത്തെ ഹിന്ദു രാഷ്ടമായി പ്രഖ്യാപിക്കണം, കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഹൈന്ദവ, ക്രൈസ്തവ ദമ്പതിമാര്‍ തീരുമാനിക്കണം'; വിദ്വേഷ പ്രസംഗവുമായി പി സി ജോർജ്; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം; മുഖ്യമന്ത്രിക്ക് പരാതി

PC George's controversial speech in Anathapuri Hindhumaha Convention, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം:(www.kvartha.com) ഭാരതത്തെ ഹിന്ദു രാഷ്ടമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്. ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്‌കാരമാണ്, നിര്‍ഭാഗ്യവശാല്‍ ഭാരത സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹം കുറഞ്ഞു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോർജ്.
                       
News, National, Kerala, Top-Headlines, Controversy, P.C George, Social-Media, Complaint, Chief Minister, PC George's controversial speech, Anathapuri Hindhumaha Convention, Controversial Speech, PC George's controversial speech in Anathapuri Hindhumaha Convention.

ഹൈന്ദവ വിശ്വാസത്തെ തകര്‍ത്തെന്നു വരുത്തിത്തീര്‍ക്കാന്‍ പിണറായി വിജയന്‍ നടത്തിയ ശ്രമമായിരുന്നു ശബരിമലയില്‍ കണ്ടത്. വിശ്വാസികള്‍ക്കൊപ്പം നിന്ന് ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കാനായതില്‍ അഭിമാനിക്കുന്നു. അയ്യപ്പന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഒരു വിഷമവും ഇല്ല. ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിക്കില്ലന്ന് ശപഥം ചെയ്യാന്‍ കഴിയണം. കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ, ക്രൈസ്തവ ദമ്പതിമാരും തീരുമാനിച്ചാലേ അസന്തുലിതമായ ജനസംഖ്യാ വളര്‍ചയെ ചെറുക്കാനാകൂ. ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു പോരാട്ടത്തിനു തയാറാകണം. ക്രിസ്ത്യാനികള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ പള്ളികള്‍ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ മാത്രം സര്‍കാര്‍ ഭരിക്കുന്നതെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

ടിപ്പു സുല്‍ത്വാന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നു കാട്ടാനാകണം. ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകണം. എസ്ഡിപിഐ കൊലപാതകരാഷ്ടീയം ഉപേക്ഷിക്കണം. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാര്‍ കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. അവരാല്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളും. ഇത് മറച്ചു വെച്ച് എല്ലാത്തിനേയും ഒരേ പോലെ പറയുന്നതാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു.

പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം ആരോപണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്പര്‍ധയും വേര്‍തിരിവും സൃഷ്ടിക്കുമെന്നും പലരും ചൂണ്ടിക്കാണിച്ചു. ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജിനെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയാറാകണമെന്നും സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജെന്നും ശാഫി പറമ്പിൽ എംഎൽഎ ഫേസ്ബുകിൽ കുറിച്ചു. അതിനിടെ പി സി ജോർജിനെതിരെ യൂത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി കെ ഫിറോസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

Keywords: News, National, Kerala, Top-Headlines, Controversy, P.C George, Social-Media, Complaint, Chief Minister, PC George's controversial speech, Anathapuri Hindhumaha Convention, Controversial Speech, PC George's controversial speech in Anathapuri Hindhumaha Convention.
< !- START disable copy paste -->

Post a Comment