Follow KVARTHA on Google news Follow Us!
ad

Internet Services Snapped | പട്യാല സംഘര്‍ഷം: നടപടികളുമായി സർകാർ; മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവെച്ചു; ഐജിയെയും എസ്എസ്പിയെയും സ്ഥലം മാറ്റി

Patiala clashes: Mobile internet services snapped, IG and SSP transferred - Check key developments #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചണ്ഡീഗഢ്:(www.kvartha.com) വെള്ളിയാഴ്ച ഖാലിസ്താന്‍ വിരുദ്ധ മാര്‍ചിനിടെ ഇരുവിഭാഗം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പഞ്ചാബിലെ പട്യാലയില്‍ മൊബൈല്‍ ഫോൺ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9:30 മുതല്‍ രാത്രി ഒമ്പത് വരെ സേവനങ്ങള്‍ തടസപ്പെടും. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിര്‍ദേശപ്രകാരം, പഞ്ചാബ് സര്‍കാര്‍ ശനിയാഴ്ച പട്യാല റേൻജ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജി), സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പട്യാല, പൊലീസ് സൂപ്രണ്ട് (എസ്പി) എന്നിവരെ സ്ഥലം മാറ്റി.
                     
News, National, Top-Headlines, Clash, Internet, Mobile, Government, Police, Punjab, Social-Media, Chief Minister, Patiala Clashes, Internet Services Snapped, Patiala clashes: Mobile internet services snapped, IG and SSP transferred - Check key developments.

പുതിയ പട്യാല ഐജിയായി മുഖ്വീന്ദര്‍ സിംഗ് ചിന്നയെ നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. എസ്എസ്പിയായി ദീപക് പരിക്കിനെയും എസ്പിയായി വസീര്‍ സിങ്ങിനെയും നിയമിച്ചു.
സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി, താന്‍ ഡിജിപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. സംഭവത്തിനിടെ കല്ലേറുണ്ടായതായി റിപോര്‍ടുണ്ട്. ഒരു സംഘം മാര്‍ച് നടത്തുന്നതിനിടെ ക്ഷേത്രത്തിന് സമീപം നടന്ന അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ ഭഗവന്ത് മാന്‍, ക്രമസമാധാന നില നിലനിര്‍ത്താന്‍ സ്ഥലത്ത് കനത്ത പൊലീസ് കാവലിന് ഉത്തരവിടുകയും നഗരത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ശനായാഴ്ച രാവിലെ ഏഴ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പട്യാല ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാകേഷ് അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പട്യാല ഡെപ്യൂടി കമീഷനര്‍ അറിയിച്ചു. 'എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, പരിശോധനകള്‍ നടക്കുന്നു. സമാധാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.' പട്യാല ഡെപ്യൂടി കമീഷനറെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.

Keywords: News, National, Top-Headlines, Clash, Internet, Mobile, Government, Police, Punjab, Social-Media, Chief Minister, Patiala Clashes, Internet Services Snapped, Patiala clashes: Mobile internet services snapped, IG and SSP transferred - Check key developments.
< !- START disable copy paste -->

Post a Comment