Follow KVARTHA on Google news Follow Us!
ad

Awarded Rs 10 L | 'രണ്ട് ഗ്ലാസ് സമ്പ്രദായം ഇനിയില്ല'; സാമൂഹ്യസൗഹാര്‍ദം നടപ്പാക്കിയതിന് 10 ലക്ഷം രൂപയുടെ പാരിതോഷികം നേടി തമിഴ് നാട്ടിലെ ഒരു ഗ്രാമപഞ്ചായത്

Tamil Nadu's Kodikulam Village Panchayath Awarded for Practising Social Amtiy#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) സാമൂഹ്യസൗഹാര്‍ദം നടപ്പാക്കിയതിന് കോടിക്കുളം ഗ്രാമപഞ്ചായതിന് 10 ലക്ഷം രൂപ നല്‍കി മധുര ജില്ലാ കലക്ടര്‍ ആദരിച്ചു. പണം പഞ്ചായത് ചെയര്‍പേഴ്സണ് കൈമാറി. അടുത്ത ഒരു വര്‍ഷത്തേക്ക് ഗ്രാമത്തിലെ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കലക്ടര്‍ അനീഷ് ശേഖരും അറിയിച്ചു.
  
Chennai, Tamilnadu, News, Top-Headlines, District Collector, Caste, -Tumbler System, Village, Panchayath, 'No More 2-tumbler System': Tamil Nadu's Kodikulam Village Panchayath Awarded Rs 10 L for Practising Social Amtiy.

2012 മുതല്‍ എല്ലാ വര്‍ഷവും, മധുര ജില്ലാ ഭരണകൂടം തൊട്ടുകൂടായ്മ ഇല്ലാത്ത, മതപരവും സാമൂഹികവുമായ സൗഹാര്‍ദം നിലനിര്‍ത്തുന്ന ഒരു ഗ്രാമത്തെ തെരഞ്ഞെടുക്കുകയും പഞ്ചായതിന് 10 ലക്ഷം രൂപ സമ്മാനമായി നല്‍കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം ഗ്രാമം തിരഞ്ഞെടുക്കുന്നതിന് എട്ട് രീതികളാണ് പിന്തുടരുന്നത്, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന ഒരു കമിറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നു.

ഗ്രാമത്തിലെ ആദി ദ്രാവിഡര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പൊതു ക്ഷേത്രം, കുടിവെള്ള കിണര്‍, കടകള്‍, ഹോടലുകള്‍ എന്നിവിടങ്ങളില്‍ സ്വതന്ത്രമായി പ്രവേശിക്കാന്‍ കഴിയണം. ഇവർ സ്വകാര്യ ഉടമസ്ഥതയിലുള്ള കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നത് തടയരുത്. ഗ്രാമത്തിലെ മറ്റ് സമുദായക്കാര്‍ ആദി ദ്രാവിഡര്‍ക്ക് വാടകവീട് നിഷേധിക്കരുത്. എല്ലാ സമുദായത്തില്‍പ്പെട്ടവരും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും വേണം. കൂടാതെ, മറ്റ് സമുദായങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ആദി ദ്രാവിഡ ജനതയെ ക്ഷണിക്കണം. എല്ലാ സമുദായങ്ങളും ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കണം. തൊട്ടുകൂടായ്മ ഗ്രാമത്തിലെ എല്ലാ ആളുകളും ഇല്ലാതാക്കണം. എന്നിവയിലൂടെയാണ് മികച്ച ഗ്രാമത്തെ തെരഞ്ഞെടുക്കുന്നത്.

ഇതില്‍ അഞ്ചോ അതിലധികമോ നിയമങ്ങള്‍ പാലിക്കുന്ന ഒരു ഗ്രാമത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പൊലീസ് സൂപ്രണ്ട്, കലക്ടറുടെ നേതൃത്വത്തിലുള്ള കമിറ്റിക്കും ഗ്രാമവികസന ഏജന്‍സിയുടെ പ്രോജക്ട് ഡയറക്ടര്‍ ഉള്‍പെടെയുള്ള സമിതിക്കും ശുപാര്‍ശകള്‍ നല്‍കുന്നു. മധുര ജില്ലയിലെ ഉസിലംപട്ടിയിലെ കോടികുളം വിലേജാണ് ഈ വര്‍ഷം ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അംഗീകരിച്ചത്.

കോടിക്കുളം വിലേജില്‍ നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 'രണ്ട് ഗ്ലാസ് സമ്പ്രദായം' നിര്‍ത്തലാക്കിയതായി ചടങ്ങില്‍ ജനങ്ങള്‍ അഭിമാനത്തോടെ പറഞ്ഞു. ഈ സമ്പ്രദായമനുസരിച്ച്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ചായക്കടയില്‍ പോകുമ്പോള്‍, ദളിതര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഗ്ലാസിലാണ് അവര്‍ക്ക് വിളമ്പുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേറെ ഗ്ലാസിലും നൽകും. തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും ഈ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 15 സമുദായങ്ങള്‍ അധിവസിക്കുന്ന കോടിക്കുളം ഗ്രാമത്തില്‍ അയിത്തം തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വളരെക്കാലമായി എല്ലാ ജനങ്ങളും സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തിനാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്നും തൊട്ടുകൂടായ്മ നിര്‍മാര്‍ജനത്തില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് ജില്ലാ കലക്ടര്‍ പറഞ്ഞു.

Keywords: Chennai, Tamilnadu, News, Top-Headlines, District Collector, Caste, -Tumbler System, Village, Panchayath, 'No More 2-tumbler System': Tamil Nadu's Kodikulam Village Panchayath Awarded Rs 10 L for Practising Social Amtiy.< !- START disable copy paste -->

Post a Comment