Follow KVARTHA on Google news Follow Us!
ad

Idukki Airstrip | ഇടുക്കി എയർസ്ട്രിപ്: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് കേന്ദ്രസർകാർ ഹൈകോടതിയിൽ

No clearance from Environment Ministry for the Idukki airstrip, Centre tells Kerala HC#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെന്നൈ: (www.kvartha.com) ഇടുക്കി എയര്‍സ്ട്രിപിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് കേന്ദ്രസർകാർ ഹൈകോടതിയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിന് സമീപം സത്രത്തില്‍ 13 കോടി രൂപയ്ക്കാണ് എയര്‍സ്ട്രിപ് നിര്‍മിക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വന്യജീവികളെയും പരിസ്ഥിതിയെയും ഈ എയര്‍സ്ട്രിപ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. അപൂര്‍വമായ പ്രാദേശിക സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കടുവ സങ്കേതം.
  
Chennai, Tamilnadu, News, Kerala, Idukki, High-Court, Central Government, Ministry, Animals, Forest, State, Government, Top-Headlines, No clearance from Environment Ministry for the Idukki airstrip, Centre tells Kerala HC.

വനസംരക്ഷണ നിയമം സെക്ഷന്‍ ടു പ്രകാരമുള്ള അനുമതിയും പരിസ്ഥിതി അനുമതിയും ലഭിക്കാതെ 4.8565 ഹെക്ടറില്‍ എയര്‍ സ്ട്രിപ് നിര്‍മാണവും വിമാനങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന അധികാരികളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കേരള ഹൈകോടതി ജസ്റ്റിസ് സി എസ് ഡയസും ജസ്റ്റിസ് സി ജയചന്ദ്രനും ചേര്‍ന്ന് പരിഗണിക്കുന്നത്.
പ്രസ്തുത സ്ഥലത്ത് എയര്‍സ്ട്രിപ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍കാര്‍ അനുമതി തേടിയിട്ടില്ലെന്നും പദ്ധതിക്ക് വനം മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു. .

വന്യജീവി മേഖലകള്‍ തമ്മിലുള്ള ബന്ധം ജനങ്ങളുടെ ദീര്‍ഘകാല ഭൗതികവും ജനിതകവുമായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും വന്യജീവികളുടെ സഞ്ചാരത്തിനും വളരെ നിര്‍ണായകമാണെന്നും റോഡ്, റെയില്‍, കനാല്‍, പൈപ് ലൈനുകള്‍, റോപ്-വേകള്‍, ട്രാന്‍സ്മിഷന്‍ ലൈനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം ഇത്തരം വന്യജീവി മേഖലകളിലൂടെ കടന്നുപോകുന്നത് വന്യജീവികളുടെ വാസസ്ഥലത്തിന് ഭീഷണിയാകുമെന്നും റിപോര്‍ടില്‍ പറയുന്നു.

എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനാണ് എയര്‍സ്ട്രിപിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വിനോദസഞ്ചാരികള്‍ക്കായി ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനാണ് പദ്ധതിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഹര്‍ജിക്കാരനുമായ എംഎന്‍ ജയചന്ദ്രന്‍ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. 'സംരക്ഷിത വനമേഖലയില്‍ വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കാത്തതിനാല്‍ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്,' അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയോട് ചേര്‍ന്ന് റണ്‍വേ സ്ഥിതി ചെയ്യുന്നതിനാല്‍ വിമാനം പെരിയാര്‍ റിസര്‍വിനു മുകളിലൂടെ താഴ്ന്ന് പറക്കും. വിമാനത്തിന്റെ ഉയര്‍ന്ന ശബ്ദം പക്ഷികളെ ഭയപ്പെടുത്തും. കടുവ സംരക്ഷണ മേഖലയുടെ 50 ചതുരശ്ര കിലോമീറ്ററോളം വരുന്ന വന്യജീവികള്‍ക്ക് കടുത്ത ശല്യം ഉണ്ടാവുകയും ചെയ്യും. കടുവകളുടെ പ്രജനനത്തെയും ബാധിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ ജയചന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

Keywords: Chennai, Tamilnadu, News, Kerala, Idukki, High-Court, Central Government, Ministry, Animals, Forest, State, Government, Top-Headlines, No clearance from Environment Ministry for the Idukki airstrip, Centre tells Kerala HC.
< !- START disable copy paste -->

Post a Comment