Follow KVARTHA on Google news Follow Us!
ad

Rifa's Death | 'ആവശ്യമെങ്കില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ടം ചെയ്യാന്‍ തയാറാണ്, അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മെഹ്നാസ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്'; മകളുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് റിഫയുടെ കുടുംബം

Family said Mehnas involved in Rifa's death#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആവശ്യമെങ്കില്‍ മൃതദേഹം പുറത്തെടുത്ത്  വീണ്ടും പോസ്റ്റുമോര്‍ടം നടത്തുമെന്നും മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം, മകളുടെ മൃതദേഹം ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ടം ചെയ്യാന്‍ തയാറാണെന്ന് കുടുംബം പറഞ്ഞു. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് റാഷിദ് പറഞ്ഞു. മകളുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് ജംശാദിനും മരണത്തില്‍ പങ്കുണ്ടെന്നും മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും കുടുംബം ആരോപിച്ചു. സത്യം പുറത്തുവരാന്‍ പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം പറഞ്ഞു.

റിഫയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ വെള്ളിയാഴ്ച കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കോഴിക്കോട് കാക്കൂര്‍ പൊലീസ് റിഫയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. 

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. 

News,Kerala,State,Kozhikode,Death,Family,Enquiry,Police,Case,Complaint,Allegation,Top-Headlines,Trending, Family said Mehnas involved in Rifa's death


കഴിഞ്ഞ മാര്‍ചിലാണ് ദുബൈയിലെ താമസസ്ഥലത്തെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈ ജാഫിലിയിലെ ഫ്‌ലാറ്റിലാണ് റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തിയാണ് റിഫ ദുബൈയിലേക്ക് പോയത്. 

റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്ലോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങല്‍. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോലോവേഴ്‌സുണ്ട്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Keywords: News,Kerala,State,Kozhikode,Death,Family,Enquiry,Police,Case,Complaint,Allegation,Top-Headlines,Trending, Family said Mehnas involved in Rifa's death

Post a Comment