Follow KVARTHA on Google news Follow Us!
ad

CBI 5 Burj Khalifa | അംബരചുംബിയായ ബുര്‍ജ് ഖലീഫയില്‍ 'സിബിഐ 5'; ട്രെയ്‌ലര്‍ കാണാന്‍ അയ്യരുമെത്തി, വീഡിയോ വൈറല്‍

Dubai: Trailer of Malayalam superstar Mammootty's latest movie lights up Burj Khalifa#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kvartha.com) ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി അംബരചുംബിയായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'സിബിഐ 5'ന്റെ ട്രെയ്‌ലര്‍ ആണ് പ്രദര്‍ശിപ്പിച്ചത്. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനം കാണാന്‍ ചിത്രത്തിലെ 'അയ്യരും' എത്തിയിരുന്നു. കൗതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ ഐകണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.

News,World,international,Dubai,Gulf,Entertainment,Cinema,Mammootty,Business,Finance,Technology,Trending, Dubai: Trailer of Malayalam superstar Mammootty's latest movie lights up Burj Khalifa


സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം ഹൈപ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് ഇത്. പെരുന്നാള്‍ റിലീസ് ആയി മെയ് ഒന്നിന് ഞായറാഴ്ചയാണ് ചിത്രം എത്തുക. യു/എ സര്‍ടിഫികറ്റ് ആണ് ചിത്രത്തിന്. 
മുകേഷ്, സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 

Keywords: News,World,international,Dubai,Gulf,Entertainment,Cinema,Mammootty,Business,Finance,Technology,Trending, Dubai: Trailer of Malayalam superstar Mammootty's latest movie lights up Burj Khalifa

Post a Comment