Follow KVARTHA on Google news Follow Us!
ad

Coach Booked | മലയാളി വനിതാ ബാസ്‌കറ്റ്‌ബോൾ താരത്തെ ബീഹാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പരിശീലകനെതിരെ പൊലീസ് കേസെടുത്തു

Coach booked after Kerala born basketball player died in Bihar#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്‌ന: (www.kvartha.com) മലയാളി ബാസ്‌കറ്റ്‌ബോൾ താരം കെ സി ലിത്താരയെ (23) ബീഹാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരിശീലകനെതിരെ പൊലീസ് കേസെടുത്തു. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ദനാപൂർ ഡിവിഷന് കീഴിൽ ഇൻഡ്യൻ റെയിൽവേയിലാണ് ലിത്താര ജോലി ചെയ്ത് വന്നിരുന്നത്. ചൊവ്വാഴ്ച പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗാന്ധി നഗറിലെ ഫ്‌ലാറ്റിലാണ് ലിത്താരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മലയാളത്തിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് കത്തിയച്ചാലി സ്വദേശിനിയാണ് ലിത്താര.
  
Patna, Bihar, News, Kerala, Police, Case, Suicide, Player, Job, Indian Railway, Kozhikode, Investigates, Coach booked after Kerala born basketball player died in Bihar.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പരിശീലകൻ രവി സിംഗിനെതിരെ കേസെടുത്തത്. ഇയാൾ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഐപിസി സെക്ഷൻ 306 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് രാജീവ് നഗർ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ നീരജ് കുമാർ സിംഗിനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. 'അന്വേഷണം പുരോഗമിക്കുകയാണ്, പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ്', അദ്ദേഹം പറഞ്ഞു.

ലിത്താരയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ കേരള മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിത്താരയെ ആദരിച്ചിരുന്നു. പോസ്റ്റ്‌മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി എസ്എച് ഒ നീരജ് പറഞ്ഞു.

ലിത്താരയുടെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, അവിനാഷ് എന്ന മറ്റൊരു റെയിൽവേ ജീവനക്കാരനെ ചൊവ്വാഴ്ച വൈകുന്നേരം പട്‌നയിലെ ദനാപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ദ്വാരകാപുരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിലായിരുന്നു അവിനാഷ്. അദ്ദേഹത്തിന് നാല് വയസുള്ള ഒരു മകളുണ്ട്, പിതാവ് വിജേന്ദ്ര ശർമ മുൻ വാർഡ് കൗൺസിലറാണ്.

Keywords: Patna, Bihar, News, Kerala, Police, Case, Suicide, Player, Job, Indian Railway, Kozhikode, Investigates, Coach booked after Kerala born basketball player died in Bihar.
< !- START disable copy paste -->

Post a Comment