Follow KVARTHA on Google news Follow Us!
ad

Heart Attack at Journey | 'സ്റ്റാന്‍ഡില്‍ എത്തിയിട്ടും വീട്ടമ്മ സീറ്റുവിട്ട് എഴുന്നേറ്റില്ല'; ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍; കൃത്യസമയത്ത് ഇടപെട്ടതിന് ഡ്രൈവര്‍ക്കും കന്‍ഡക്ടര്‍ക്കും അനുമോദന പ്രവാഹം

Bus staff rushed housewife to hospital due to a heart attack during journey at Thiruvananthapuram Nedumangad#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത


നെടുമങ്ങാട്: (www.kvartha.com) യാത്രക്കിടയില്‍ അബോധാവസ്ഥയിലായ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍ മാതൃകയായി. ഇക്കഴിഞ്ഞ 27ന് രാവിലെ മന്നൂര്‍ക്കോണത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ബസില്‍ അബോധാവസ്ഥയിലായ യാത്രക്കാരിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച നെടുമങ്ങാട് ഡിപോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കന്‍ഡക്ടര്‍ക്കും എങ്ങുനിന്നും അനുമോദനത്തിന്റെ പ്രവാഹമാണ്. നെടുമങ്ങാട് ട്രാന്‍. ഡിപോയിലെ ഡ്രൈവര്‍ മഞ്ച സ്വദേശി എ സലിം, കന്‍ഡക്ടര്‍ വാണ്ട സ്വദേശി ആര്‍ രാജേഷ് എന്നിവരുടെ സേവനസന്നദ്ധതയിലാണ് മന്നൂര്‍ക്കോണം സ്വദേശിനിയായ യാത്രക്കാരിക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. 

ബസ് കിഴക്കേകോട്ട സ്റ്റാന്‍ഡില്‍ എത്തിയിട്ടും വീട്ടമ്മ സീറ്റുവിട്ട് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ പരിശോധനയിലാണ് 42കാരിയായ വീട്ടമ്മ ഹൃദയാഘാതംമൂലം അബോധാവസ്ഥയിലാണെന്ന് തെളിഞ്ഞത്. ആംബുലന്‍സ് സജ്ജമാക്കാന്‍ കഴിയാതെ വന്നതോടെ, ഒരുനിമിഷം വെപ്രാളപ്പെട്ടെങ്കിലും ബസ് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. 

News,Kerala,State,Thiruvananthapuram,Local-News,KSRTC,Travel,Passenger,hospital, Bus staff rushed housewife to hospital due to a heart attack during journey at Thiruvananthapuram Nedumangad


ഇതിനിടെ കന്‍ഡക്ടര്‍ അറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള സന്ദേശമനുസരിച്ച് ഗതാഗത തടസ്സമൊഴിവാക്കാന്‍ നിരത്തില്‍ പൊലീസുകാരും സജ്ജമായി. മിനിറ്റുകള്‍ക്കകം യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

വീട്ടമ്മയുടെ ബന്ധുക്കള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെയും ഡിപോ അധികൃതരെയും നേരില്‍കണ്ട് നന്ദി അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Local-News,KSRTC,Travel,Passenger,hospital, Bus staff rushed housewife to hospital due to a heart attack during journey at Thiruvananthapuram Nedumangad

Post a Comment