Follow KVARTHA on Google news Follow Us!
ad

പുതുവത്സര തലേന്ന് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി പൊലീസ് തലപ്പത്ത് സർകാരിന്റെ വൻ അഴിച്ചുപണി; ഐജിമാർ എഡിജിപിമാരായി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി; നിശാന്തിനി തിരുവനന്തപുരം ഡിഐജി

Major reshuffle in the police department #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.01.2022) പുതുവത്സര തലേന്ന് മുതിർന്ന ഐപിഎസ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നൽകി പൊലീസ് തലപ്പത്ത് സർകാരിന്റെ വൻ അഴിച്ചുപണി.ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവരെ എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി, തിരുവനന്തപുരം സിറ്റി കമീഷനറെ മാറ്റി. കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം റൂറൽ, തൃശൂർ റൂറൽ, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ പൊലീസ് മേധാവികളെ നിയമിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമീഷനർ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി.

Kerala, State, Thiruvananthapuram, News, Top-Headlines, New Year, Police, Department, Transfer, Pathanamthitta, Kannur, Thrissur, Kozhikode, Murder, Case, Commisioner,IDGP, Major reshuffle in the police department.

ഐജി സ്പർജൻ കുമാറിനെ തിരുവനന്തപുരം കമീഷനറായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ ജിയായും ആര്‍ നിശാന്തിനിയെ തിരുവനന്തപുരം റേൻജ് ഡിഐജിയായും ചുമതല നൽകി.

ആറ് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി പുതിയ ചുമതല നൽകി. അനുപ് കുരുവിള ജോൺ, വിക്രംജിത് സിംഗ്, പി പ്രകാശ്, കെ സേതു രാമൻ, കെ പി ഫിലിപ്, എ വി ജോർജ് എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. പി പ്രകാശിനെ ദക്ഷിണമേഖല ഐ ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിംഗ് കോർപറേഷന്റെ എംഡിയായി അധിക ചുമതലയും അദ്ദേഹം വഹിക്കും, അനൂപിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അധിക ചുമതലയോടെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനജ്മെന്റ് ഐ ജി ആയി നിയമിച്ചു. വിക്രംജിത് കിഫ്ബിയുടെ ഡെപ്യൂടി എം ഡിയായി തുടരും. സേതു രാമനെ പൊലീസ് അകാഡെമിയിലെ ട്രെയിനിങ് ഐ ജിയായും ഫിലിപിനെ തിരുവനന്തപുരം ക്രൈം ഒന്ന് ഐ ജിയായും ജോർജിനെ കോഴിക്കോട് സിറ്റി കമീഷനറായും നിയമിച്ചു.

2008 ബാചിലെ ഉദ്യോഗസ്ഥരായ പുട്ട വിമലാദിത്യ, എസ് അജീതാ ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ എന്നിവർക്ക് ഡിഐജിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ഡിഐജിയായി (ആംഡ് പൊലീസ് ബറ്റാലിയൻ) നിയമിതനായ കെ എസ് ഗുരുഡിന് പകരമാണ് നിശാന്തിനിയെ തിരുവനന്തപുരം റേൻജ് ഡിഐജിയാക്കിയത്. രാഹുലാണ് പുതിയ കണ്ണൂർ റേൻജ് ഡിഐജി. തിരുവനന്തപുരം എഎസ്പിയായിരുന്ന അങ്കിത് അശോകനെ സ്ഥാനക്കയറ്റം നൽകി തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. ഈ പദവിയിലുണ്ടായിരുന്ന വൈഭവ് സക്‌സേനയാണ് പുതിയ കാസർകോട് ജില്ലാ പൊലീസ് മേധാവി.

ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങളും ഇരട്ടക്കൊലപാതകവും അടക്കം ആഭ്യന്തര വകുപ്പിനെതിരെ വിമർശനങ്ങൾ വ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വകുപ്പിൽ വൻ മാറ്റങ്ങൾ സംഭവിച്ചത്.
  
Kerala, State, Thiruvananthapuram, News, Top-Headlines, New Year, Police, Department, Transfer, Pathanamthitta, Kannur, Thrissur, Kozhikode, Murder, Case, Commisioner,IDGP, Major reshuffle in the police department.
 
Kerala, State, Thiruvananthapuram, News, Top-Headlines, New Year, Police, Department, Transfer, Pathanamthitta, Kannur, Thrissur, Kozhikode, Murder, Case, Commisioner,IDGP, Major reshuffle in the police department.

Keywords: Kerala, State, Thiruvananthapuram, News, Top-Headlines, New Year, Police, Department, Transfer, Pathanamthitta, Kannur, Thrissur, Kozhikode, Murder, Case, Commisioner,IDGP, Major reshuffle in the police department.


Post a Comment