Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 145.16 കോടി പിന്നിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.01.2022)  കഴിഞ്ഞ 24 മണിക്കൂറില്‍ 58,11,487 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ശനിയാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 145.16 കോടി(1,45 ,16 ,24 ,150 ) കടന്നു. 1,55 ,02 ,407 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,949 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,75,312 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.32 %. കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടര്‍ച്ചയായി 187-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ത്തില്‍ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 22,775 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 1,04 ,781 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1110, 855 പരിശോധനകള്‍ നടത്തി. ആകെ 67.89 കോടിയിലേറെ (6789,89,110 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1 .10 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനവും.

22,775 new Covid-19 cases recorded in India, active caseload above 100,000, New Delhi, News, Health, Health and Fitness, COVID-19, National

Keywords: 22,775 new Covid-19 cases recorded in India, active caseload above 100,000, New Delhi, News, Health, Health and Fitness, COVID-19, National.

Post a Comment