Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ കാണാതായ 3 വയസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

Body of missing 3 year old boy found in pond #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 31.12.2021) കാണാതായ 3 വയസുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. ഇടുക്കി ആനവിലാസത്തിന് സമീപം ശാസ്താനടയിലാണ് സംഭവം. തമിഴ്‌നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. 

ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ വ്യാഴാഴ്ച വൈകിട്ടോടെ കാണാതാവുകയായിരുന്നു. കാല്‍ വഴുതി കുളത്തില്‍ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

Idukki, News, Kerala, Found Dead, Child, Boy, Police, Hospital, Missing, Body of missing 3 year old boy found in pond

Keywords: Idukki, News, Kerala, Found Dead, Child, Boy, Police, Hospital, Missing, Body of missing 3 year old boy found in pond
< !- START disable copy paste -->

Post a Comment