Follow KVARTHA on Google news Follow Us!
ad

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേയ്ക്ക്

Chathur Mukham movie selected to Korean film festival #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 01.07.2021) മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേയ്ക്ക്. ഇരുപത്തിയഞ്ചാമത് ബുചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകള്‍ക്കായി നടത്തുന്ന മേളയാണിത്. 

മഞ്ജുവാര്യരും സണ്ണി വെയ്‌നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് തിയറ്ററുകളില്‍ റിലീസായത്. എന്നാല്‍ കോവിഡ് രൂക്ഷമാവുകയും സെകെന്‍ഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. 

News, Kerala, State, Kochi, Cinema, Entertainment, Technology, Business, Finance, Manju Warrier, Chathur Mukham movie selected to Korean film festival


വേള്‍ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. ഇന്‍ഡ്യയില്‍ നിന്ന് മൂന്നു ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്‌നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് ആ ചിത്രങ്ങള്‍.  47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരം ചതുര്‍മുഖം ZEE5 HD എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപോര്‍ടുകള്‍. 

Keywords: News, Kerala, State, Kochi, Cinema, Entertainment, Technology, Business, Finance, Manju Warrier, Chathur Mukham movie selected to Korean film festival

Post a Comment