Follow KVARTHA on Google news Follow Us!
ad

സ്വര്‍ണാഭരണങ്ങള്‍ക്ക് യുഐഡി നടപ്പാക്കുന്നത് നീട്ടിവെക്കണം; ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Gold,Business,Business Man,Technology,Website,Kerala,
കൊച്ചി: (www.kvartha.com 29.06.2021) സ്വര്‍ണാഭരണങ്ങള്‍ക്ക് യൂണീക് ഐഡന്റിഫികേഷന്‍ (യുഐഡി) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. സ്വര്‍ണാഭരണങ്ങള്‍ക്ക് ജൂലൈ ഒന്നു മുതലാണ് യൂണിക് ഐഡന്റിഫിക്കേഷന്‍(യുഐഡി) നടപ്പാക്കുന്നത്.

Implementation of Unique Identification (UID) for gold jewelery should be postponed; All Kerala Gold and Silver Merchants Association, Kochi, News, Gold, Business, Business Man, Technology, Website, Kerala

കഴിഞ്ഞ കാല്‍ നൂറ്റാണ്ട് പരിശ്രമത്തിനൊടുവിലാണ് ജൂണ്‍ 16 മുതല്‍ രാജ്യത്തെ 256 ജില്ലകളില്‍ ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കിയത്. 450 ല്‍ പരം ജില്ലകളില്‍ ഇപ്പോഴും ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമില്ല. ഒരു ഹാള്‍ മാര്‍കിംഗ് സെന്റര്‍ എങ്കിലുമുള്ള ജില്ലയാണ് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നതിന്റെ പരിധിയില്‍ വരിക. 14,18, 22 എന്നീ കാരറ്റുകളിലാണ് ഹാള്‍മാര്‍ക് ചെയ്ത ആഭരണങ്ങള്‍ മാത്രം വില്‍ക്കേണ്ടത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കാണ് ഉപഭോക്താക്കള്‍ ഉള്ളത്.

എന്നാലിപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ആല്‍ഫാ ന്യൂമറിക് നമ്പര്‍ ധൃതി പിടിച്ച് നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ആഭരണങ്ങളില്‍ നാല് മുദ്രകളാണ് പതിക്കുന്നത്. യൂ ഐഡിയില്‍ മൂന്ന് മുദ്രകള്‍ മാത്രമാണ് പതിക്കുന്നത്. ബി ഐ എസ് മുദ്ര, കാരറ്റ്, ആറ ക്ക ആല്‍ഫാ ന്യൂമറിക്ക് നമ്പര്‍ എന്നിവയാണ്.

സ്വര്‍ണാഭരണങ്ങളില്‍ മുദ്ര പതിക്കുന്ന ആറക്ക നമ്പര്‍ ബി ഐ എസ് വെബ് സൈറ്റില്‍ സേര്‍ച്ച് ചെയ്താല്‍, ആഭരണങ്ങളുടെ ഫോടോ, തൂക്കം, വാങ്ങിയ ജുവലറി ഷോപ്, നിര്‍മാതാവ്, ഹാള്‍മാര്‍കിംഗ് സെന്റര്‍ എന്നീ വിവരങ്ങള്‍ ഉപഭോക്താവിന് അറിയാന്‍ കഴിയും.

ഇങ്ങനെ യുഐഡി മുദ്ര പതിച്ചു നല്‍കുന്നതിന് വ്യാപാരികളോ, ഹാള്‍മാര്‍കിംഗ് സെന്ററുകളോ ഇതുവരെ സജ്ജരായിട്ടില്ല. ഇപ്പോള്‍ 35 രൂപയും നികുതിയും നല്‍കിയാണ് ഓരോ സ്വര്‍ണാഭരണത്തിലും ഹാള്‍മാര്‍ക് ചെയ്തു നല്‍കുന്നത്. ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയാല്‍ എത്ര രൂപയാണ് ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ അറിയിപ്പു വന്നിട്ടില്ല. 4000 ഓളം സ്വര്‍ണ വ്യാപാരികള്‍ മാത്രമാണ് ബി ഐ എസ് ലൈസന്‍സ് എടുത്തിട്ടുള്ളത്.

ബാക്കിയുള്ള ജുവലറികള്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള സാവകാശം അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ബി ഐ എസിന്റെ നിര്‍ദേശമനുസരിച്ച് മനാക് ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റില്‍ കയറി ലോഗിന്‍ ചെയ്യുവാനോ രജിസ്റ്റര്‍ ചെയ്യുവാനോ കഴിയുന്നില്ല. ലഭ്യമായ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും ഈ അറിയിപ്പുകള്‍ മാത്രമാണുള്ളതെന്നാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്ന മറുപടി. ഈ സാഹചര്യത്തില്‍ യുഐഡി നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ ജനറല്‍ സെക്രടെറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Implementation of Unique Identification (UID) for gold jewelery should be postponed; All Kerala Gold and Silver Merchants Association, Kochi, News, Gold, Business, Business Man, Technology, Website, Kerala.

Post a Comment