Follow KVARTHA on Google news Follow Us!
ad

16000 സിം കാര്‍ഡുകളുമായി 7 പേര്‍ പിടിയില്‍; അറസ്റ്റിലായത് വന്‍ സൈബര്‍ തട്ടിപ്പ് സംഘം

16,000 SIM Cards Recovered From 7 People, Cybercrime Syndicate Busted In Odisha #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കടക്: (www.kvartha.com 30.06.2021) ഒഡീഷയിലെ കടക്കില്‍ നിരവധി സിം കാര്‍ഡുകളുമായി ഏഴംഗ സൈബര്‍തട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. അറസ്റ്റിലായ പ്രതികളില്‍ നിന്ന് 16000 സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. 

'പ്രീ-ആക്റ്റിവേറ്റഡ് സിമ്മുകള്‍ നല്‍കുന്ന രണ്ട് പേരടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. പണം നല്‍കിയാല്‍ സിം സംസ്ഥാനത്തിന് പുറത്തേക്ക് അയച്ച് നല്‍കാറാണ് പതിവ്. 16,000 സിമ്മുകള്‍ കണ്ടെടുത്തു. വ്യാജ  തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഈ സിമ്മുകള്‍ നിര്‍മിച്ചത്' - ഭുവനേശ്വര്‍ - കടക് പൊലീസ് കമീഷണര്‍ എസ് കെ പ്രിയദര്‍ശി പറഞ്ഞു.     

News, National, India, Odisha, Arrested, Police, Technology, Business, Finance, Fraud, 16,000 SIM Cards Recovered From 7 People, Cybercrime Syndicate Busted In Odisha


മൊബൈല്‍ സേവന ദാതാക്കളുടെ പക്കല്‍ ഐഡി സമര്‍പിച്ച ശേഷം മാത്രമേ സാധാരണഗതിയില്‍ നമുക്ക് സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് തരികയുള്ളൂ. എന്നാല്‍ ട്രാക് ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ കുറ്റവാളികള്‍ പ്രീ ആക്ടിവേറ്റഡ് സിം ആണ് ഉപയോഗിക്കാറ്. സൈബര്‍ കുറ്റകൃത്യം വര്‍ധിച്ചതോടെ അത്തരം സിം കാര്‍ഡുകള്‍ക്കുള്ള ഡിമാന്‍ഡും കൂടി. 

നാഷനല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 63.5 ശതമാനം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു.

Keywords: News, National, India, Odisha, Arrested, Police, Technology, Business, Finance, Fraud, 16,000 SIM Cards Recovered From 7 People, Cybercrime Syndicate Busted In Odisha

Post a Comment