Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്‌സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനയ്ക്ക് അനുമതി

കോവിഡ് വാക്‌സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ Hyderabad, News, National, COVID-19, Vaccine, Health
ഹൈദരബാദ്: (www.kvartha.com 01.05.2021) കോവിഡ് വാക്‌സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനയ്ക്ക് അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് പരീക്ഷണാടിസ്ഥാനത്തിലെ ഉപയോഗത്തിന് ഒരു വര്‍ഷത്തേക്ക് അനുമതി നല്‍കിയത്. അതേസമയം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് അനുമതി.

ഡ്രോണ്‍ ഉപയോഗം ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ഡ്രോണിലൂടെ വാക്‌സിനെത്തുക. ജനങ്ങള്‍ക്ക് വാക്‌സിന് വേണ്ടി അലയാതിരിക്കാനുള്ള സാഹചര്യമുണ്ടാവാനും സമ്പര്‍ക്കം കുറയ്ക്കാനും പിന്നോക്ക മേഖലയിലും വാക്‌സിന്‍ വിതരണം ഉറപ്പിക്കാനും മെഡികല്‍ സപ്ലെ വിതരണം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

Hyderabad, News, National, COVID-19, Vaccine, Health, Telangana govt granted drone use permission to conduct experimental delivery of Covid vaccine

Keywords: Hyderabad, News, National, COVID-19, Vaccine, Health, Telangana govt granted drone use permission to conduct experimental delivery of Covid vaccine

Post a Comment