Follow KVARTHA on Google news Follow Us!
ad

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപോര്‍ട്

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് Dehra Dun, News, National, COVID-19, Religion
ഡെറാഡൂണ്‍: (www.kvartha.com 01.05.2021) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപോര്‍ട്. വെള്ളിയാഴ്ചയാണ് ഹരിദ്വാറില്‍ നടന്ന കുംഭമേളയുടെ സമാപനം.  കുംഭമേളയില്‍ പങ്കെടുത്ത 2,600 വിശ്വാസികള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേളയെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പങ്കെടുത്ത വിശ്വാസികളുടെ എണ്ണം പുറത്തുവരുന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുംഭമേളയുടെ ദിനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഗംഗാസ്‌നാനത്തിന് നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. 1,90,083 കോവിഡ് ടെസ്റ്റുകളാണ് കുംഭമേളയ്ക്കിടെ നടത്തിയത്. ഇതില്‍ 2,642 പേര്‍ കോവിഡ് പോസിറ്റീവായതെന്ന് ഹരിദ്വാര്‍ ചീഫ് മെഡികല്‍ ഓഫീസര്‍ എസ് കെ ഝാ വ്യക്തമാക്കുന്നത്. ജൂനാ അഖാഡ വിഭാഗത്തിലുള്ളവരില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ മേളയിലെത്തിയതെന്നും റിപോര്‍ടില്‍ വിശദീകരിക്കുന്നു.

Dehra Dun, News, National, COVID-19, Religion, 70 Lakh Participated In Kumbh Mela Held Amid Covid Surge

Keywords: Dehra Dun, News, National, COVID-19, Religion, 70 Lakh Participated In Kumbh Mela Held Amid Covid Surge

Post a Comment