Follow KVARTHA on Google news Follow Us!
ad

കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട് ചെയ്യാന്‍ സൗകര്യം; എല്ലാ വോടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു

Dummy ballot papers in Braille are set up at all polling stations #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 30.03.2021) ഇനി കാഴ്ചവൈകല്യമുള്ളവര്‍ക്കും പരസഹായമില്ലാതെ വോട് ചെയ്യാം. വോടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട് ചെയ്യാന്‍ എല്ലാ വോടിംഗ് കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്‍ ബ്രെയിലി ലിപിയിലുള്ള ഡമി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. 

ബ്രെയിലി ഡമി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ വിലയിരുത്തി. അദ്ദേഹത്തിനൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള കമീഷണര്‍ എസ് എച് പഞ്ചാപകേശന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്റിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

കാഴ്ചവൈകല്യമുള്ളവര്‍ ബൂതില്‍ ചെല്ലുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍ ബ്രെയിലി ലിപിയിലുള്ള ഡമി ബാലറ്റ് പേപര്‍ ഉണ്ടായിരിക്കും. അതില്‍ സ്ഥാനാര്‍ഥികളുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്‌ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലായി എന്ന് ബോധ്യമായശേഷം വോടര്‍ക്ക് വോടിംഗ് കമ്പാര്‍ട്‌മെന്റില്‍ പോകാം. വോടിംഗ് കമ്പാര്‍ട്‌മെന്റിനുള്ളില്‍ ഇ വി എം മെഷീനില്‍ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയില്‍ സീരിയല്‍ നമ്പര്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബടണ്‍ അമര്‍ത്തി വോട് രേഖപ്പെടുത്താം. 

News, Kerala, State, Thiruvananthapuram, Election Commission, Assembly-Election-2021, Assembly Election, Trending, Technology, Business, Finance, Dummy ballot papers in Braille are set up at all polling stations


തെരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമി ബാലറ്റുകള്‍ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്റ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതാത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുനല്‍കും. 

Keywords: News, Kerala, State, Thiruvananthapuram, Election Commission, Assembly-Election-2021, Assembly Election, Trending, Technology, Business, Finance, Dummy ballot papers in Braille are set up at all polling stations

Post a Comment