Follow KVARTHA on Google news Follow Us!
ad

'സംഗതി കൊള്ളാം ജോയ്‌സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്..'; ജോയ്‌സ് ജോര്‍ജിന് ചുട്ട മറുപടിയുമായി ഡീന്‍ കുര്യാകോസ്, മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിടാതെ സോഷ്യല്‍ മീഡിയയും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Idukki,News,Politics,Controversy,Rahul Gandhi,Assembly-Election-2021,Facebook Post,Kerala,
ഇടുക്കി: (www.kvartha.com 30.03.2021) കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിഷയം ഉയര്‍ത്തിവിട്ട ചര്‍ച്ച ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇതിന് പിന്നാലെ ജോയ്‌സിന് ചുട്ട മറുപടിയുമായി ഇപ്പോഴത്തെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും എത്തി. ഫേസ് ബുക് പോസ്റ്റിലൂടെ ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് കടമെടുത്താണ് ഡീനിന്റെ മറുപടി.Dean Kuriakose Facebook post against Joice George, Idukki, News, Politics, Controversy, Rahul Gandhi, Assembly-Election-2021, Facebook Post, Kerala
'സംഗതി കൊള്ളാം ജോയ്‌സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്..' അദ്ദേഹം കുറിച്ചു. രാഹുലിനെതിരെയുള്ള അധിക്ഷേപകരമായ പരാമര്‍ശത്തിന് ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കുമെന്നും ഡീന്‍ വ്യക്തമാക്കി.

ഇരട്ടയാറില്‍ മന്ത്രി എം എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് ജോയിസ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം. അതും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനുപേര്‍ സദസിലുള്ളപ്പോള്‍. വിവാദ പ്രസ്താവനയുണ്ടായിട്ടും തിരുത്താന്‍ എം എം മണി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല. പകരം പൊട്ടിച്ചിരിച്ചു.

ഡീനിന്റെ കുറിപ്പ് :

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്‌സിനോട് എനിക്കും പറയാനുള്ളത്... സംഗതി കൊള്ളാം ജോയ്‌സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്.

ശ്രീ. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്രമാത്രം മ്ലേച്ഛകരമാണ് മനസ്സെന്നു തെളിയിച്ചിരിക്കുന്നു. ജോയ്‌സ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണ്.

അസഭ്യ പ്രസംഗത്തിന് പേരുകേട്ട എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്‌സ് ജോര്‍ജിന്റെ രാഷ്ട്രീയം. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ഇയാള്‍ക്കെന്താണ് യോഗ്യത???

ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നല്‍കി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇയാളെ ആട്ടിപ്പായിച്ചതാണ്.

വീണ്ടും ഇടുക്കിയുടെ മണ്ണില്‍ അശ്ലീലം വാരി വിതറാന്‍ അയാള്‍ വീണ്ടും വന്നിരിക്കുന്നു. സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങള്‍ക്ക് കവല പ്രസംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നു വ്യക്തം. നവോഥാന നായകന്മാരുടെ വനിതാ മതില്‍, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്കുശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജിന്റെ പ്രസംഗം. അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി സമര്‍പിച്ച് നിയമ വഴി തേടും.

Keywords: Dean Kuriakose Facebook post against Joice George, Idukki, News, Politics, Controversy, Rahul Gandhi, Assembly-Election-2021, Facebook Post, Kerala.

Post a Comment