Follow KVARTHA on Google news Follow Us!
ad

കാലടി ശ്രീശങ്കര കോളജില്‍ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാര്‍ടിക്കിടെ സംഘര്‍ഷം; പൂര്‍വ വിദ്യാര്‍ഥിക്ക് കുത്തേറ്റു, നില ഗുരുതരം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Clash,Injured,Student,hospital,Treatment,Kerala,
കൊച്ചി: (www.kvartha.com 30.03.2021) കാലടി ശ്രീശങ്കര കോളജില്‍ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാര്‍ടിക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പൂര്‍വവിദ്യാര്‍ഥി അമല്‍ ശിവല്‍ (24) എന്ന യുവാവിന് വയറിലാണ് കുത്തേറ്റത്.Clash at Sree Sankara College Kalady; One injured, Kochi, News, Clash, Injured, Student, Hospital, Treatment, Kerala
ഗുരുതരമായി പരിക്കേറ്റ അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കോളജില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡിജെ പാര്‍ടിയില്‍ പുറത്തുനിന്നുള്ളവരും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാര്‍ഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് വിവരം.

Keywords: Clash at Sree Sankara College Kalady; One injured, Kochi, News, Clash, Injured, Student, Hospital, Treatment, Kerala.

Post a Comment