Follow KVARTHA on Google news Follow Us!
ad

ഭാഗ്യം നിങ്ങളെയും തേടിയെത്തിയേക്കാം; കോക്ടെയില്‍ പാര്‍ടികള്‍ ഇല്ലാതെ നടക്കുന്ന വിവാഹ ചടങ്ങിലെ വധുവിന് പ്രതിഫലവുമായി പൊലീസ്

Police, Liquor, Uttarakhand cops announce cash reward to brides who oppose booze at weddings #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഡെറാഡൂണ്‍: (www.kvartha.com 27.02.2021) കോക്ടെയില്‍ പാര്‍ടികള്‍ ഇല്ലാതെ നടക്കുന്ന വിവാഹ ചടങ്ങിലെ വധുവിന് പ്രതിഫലവുമായി പൊലീസ്. വിവാഹ സത്കാരത്തിലെ മദ്യപാനം ഒഴിവാക്കാനായി ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസിന്റേതാണ് പുതിയ പദ്ധതി. ബുഹ്ലി കന്യാദാന്‍ പദ്ധതി എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

മദ്യ വിരുദ്ധ പ്രചാരണങ്ങളുമായി ഉത്തരാഖണ്ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്നാണ് റിപോര്‍ടുകള്‍. പുതിയ നീക്കം മദ്യം ഒഴിവാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. 

News, National, India, Uttarakhand, Dehra Dun, Marriage, Reward, Police, Liquor, Uttarakhand cops announce cash reward to brides who oppose booze at weddings


വിവാഹ ദിവസം മദ്യമൊഴുകുന്ന പാര്‍ടികള്‍ ഇല്ലാതെ നടക്കുന്ന വിവാഹ ചടങ്ങിലെ വധുവിന് പതിനായിരത്തൊന്ന് രൂപയാണ് സമ്മാനം. ഈ തുക ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സമാഹരിക്കുന്നതാണെന്നതാണ് ശ്രദ്ധേയം. ദേവപ്രയാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയിലെ വീടുകളിലെ യുവതികള്‍ക്കാണ് ഈ സമ്മാനം ലഭ്യമാകുക. മദ്യപിച്ചുള്ള കലഹങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ മഹിപാല്‍ റാവത്ത് വിശദമാക്കുന്നത്.

ഈ പ്രദേശത്തെ ആളുകളോട് മദ്യപാനം ഒഴിവാക്കുന്നത് സംബന്ധിച്ച നിരവധി  പ്രാവശ്യം സംസാരിച്ചിട്ടും അനുകൂലമായ നിലപാടിലെത്താത്തതോടെയാണ് ഇത്തരമൊരു ശ്രമമെന്ന് പൊലീസും വിശദമാക്കുന്നു. 

Keywords: News, National, India, Uttarakhand, Dehra Dun, Marriage, Reward, Police, Liquor, Uttarakhand cops announce cash reward to brides who oppose booze at weddings

Post a Comment