Follow KVARTHA on Google news Follow Us!
ad

ഓൺലൈനിൽ ചുരിദാർ ഓർഡർ ചെയ്തയാൾക്കു ലഭിച്ചത് തുണിക്കഷ്ണങ്ങൾ

The person who ordered the churidar received the pieces of cloth, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 27.02.2021) ഓൺലൈൻ വാണിജ്യ സൈറ്റായ 599 രൂപ വിലയുള്ള 5 ചുരിദാർ ഓർഡർ ചെയ്തയാൾക്കു പാഴ്സലായി ലഭിച്ചത് ഒരു കൂടു നിറയെ തുണിക്കഷ്ണങ്ങൾ.

ഒല്ലൂർ വല്ലച്ചിറ പൊറത്തൂക്കാരൻ ആസാഫ് സെബിയാണ് ഓൺലൈൻ വാണിജ്യ സൈറ്റിലൂടെ ഓർഡർ ചെയ്ത് പറ്റിക്കപെട്ടത്. 599 രൂപ വിലയുള്ള ചുരിദാർ 109 രൂപയ്ക്കു ലഭിക്കുമെന്നായിരുന്നു ഓൺലൈൻ സൈറ്റിലെ വാഗ്ദാനം.
ഇതനുസരിച്ചായിരുന്നു 5 ചുരിദാറുകൾ ഓർഡർ ചെയ്തത്. 

News, Online, Kerala, State, Fraud, Thrissur, Ordered, Churidar, Cloth, Received, Amazon,

ഡെലിവറി ചാർജ് അടക്കം 620 രൂപ അടച്ചു. കഴിഞ്ഞ ദിവസം എത്തിയ പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോഴാണു പറ്റിക്കപെട്ടു എന്ന് മനസിലായത്. തയ്യലിനു ശേഷം മിച്ചം വരാറുള്ള തുണിക്കഷ്ണങ്ങൾ കൂടയിൽ നിറച്ച‍ു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കിട്ടിയത്.

Keywords: News, Online, Kerala, State, Fraud, Thrissur, Ordered, Churidar, Cloth, Received, Amazon, The person who ordered the churidar received the pieces of cloth.  
< !- START disable copy paste -->

Post a Comment