Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വീടുകള്‍ തോറും കുതിരപ്പുറത്ത് കയറിയിറങ്ങി ബോധവത്കരണം നടത്തി അധ്യാപകന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Srinagar,News,Education,Teacher,Students,Parents,school,Award,Lifestyle & Fashion,National,
ശ്രീനഗര്‍: (www.kvartha.com 27.02.2021) വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വീടുകള്‍ തോറും കുതിരപ്പുറത്ത് കയറിയിറങ്ങി ബോധവത്കരണം നടത്തി അധ്യാപകന്‍ മാതൃകയാകുന്നു. ജമ്മു കശ്മീരില്‍ രജൗരി ജില്ലയിലെ നര്‍ല ഗ്രാമത്തിലാണ് അധ്യാപകന്‍ വിദ്യാര്‍ഥികളെ തേടി വീടുകളിലെത്തിയത്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധ്യാപകനായ ഹര്‍നം ജംവാല്‍ ഇത്തരത്തിലൊരു പരീക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.Govt teacher gets on a horse to check dropout rate in Rajouri village, Srinagar, News, Education, Teacher, Students, Parents, School, Award, Lifestyle & Fashion, National

കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി കാര്യം അന്വേഷിക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരിക്കുകയുമാണ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ ഇദ്ദേഹം ചെയ്യുന്നത്. കുതിരപ്പുറത്ത് ഇരുന്ന് ലൗഡ് സ്പീക്കറില്‍ വിളിച്ച് പറഞ്ഞ് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചതിനാല്‍ ഏറെ പേര്‍ താന്‍ പറയുന്നത് ശ്രദ്ധിച്ചെന്ന് ഹര്‍നം പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പേരിലെ ഭൂമി സ്‌കൂളിലെ കളിസ്ഥലത്തിനും അടുക്കളത്തോട്ടത്തിനുമായി വിട്ടുനല്‍കിയ അധ്യാപകനാണ് ഹര്‍നം. കഴിഞ്ഞ വര്‍ഷം കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മികച്ച സേവനത്തിന് ഇദ്ദേഹം തെഹ്‌സില്‍ദര്‍ ഖവാസ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. കൂടാതെ, കോവിഡ് വ്യാപനം പിടിമുറുക്കിയ നാളുകളില്‍ തന്റെ സ്വന്തം വാഹനം ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കുകയും ചെയ്തു.

Keywords: Govt teacher gets on a horse to check dropout rate in Rajouri village, Srinagar, News, Education, Teacher, Students, Parents, School, Award, Lifestyle & Fashion, National.

Post a Comment