Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ക്ക് ഇക്കുറിയും ഇ-വോട് സൗകര്യം ഉണ്ടാകില്ല

പ്രവാസികള്‍ക്ക് ഇക്കുറിയും ഇ-വോട് സൗകര്യം ഉണ്ടാകില്ല New Delhi, News, National, Election, Central Government, Election Commission
ന്യൂഡെല്‍ഹി: (www.kvartha.com 27.02.2021) പ്രവാസികള്‍ക്ക് ഇക്കുറിയും ഇ-വോട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് ഇനിയും അന്തിമ രൂപം നല്‍കാന്‍ സാധിച്ചിട്ടില്ല. ഇലക്ട്രോണിക്ക് തപാല്‍ വോടിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍കാരും അനുകൂലമാണ്. എന്നാല്‍ ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്. വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയുക. 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധനവാണ് ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. 

New Delhi, News, National, Election, Central Government, Election Commission, Expatriates will not have e-vote facility this time either

Keywords: New Delhi, News, National, Election, Central Government, Election Commission, Expatriates will not have e-vote facility this time either

Post a Comment