Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രവര്‍ത്തകര്‍, മില്‍മ, റെയില്‍വെ ജീവനക്കാര്‍, ഇത്തവണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട് സൗകര്യം; കള്ളവോടിന് ഒത്താശ ചെയ്താല്‍ കര്‍ശന നടപടിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Assembly Election,Election Commission,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2021) മാധ്യമ പ്രവര്‍ത്തകര്‍, മില്‍മ, റെയില്‍വെ ജീവനക്കാര്‍, ഇത്തവണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു. വിവിധ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണ് ഈ സൗകര്യം. കോവിഡ് മാനദണ്ഡമനുസരിച്ച് കൊട്ടിക്കലാശമാകാമെന്നും ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.Chief Electoral Officer (CEO) says that postal voting will be facilitated for media persons, Milma and Railway employees and more sections in this election, Thiruvananthapuram, News, Politics, Assembly Election, Election Commission, Trending, Kerala

എന്നാല്‍ കമിഷന്‍ അനുവദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാനാകൂ. ഇതിനായി 12-ഡി ഫോം പൂരിപ്പിച്ച് നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. ഇത്തവണ പോസ്റ്റല്‍ വോട്ടിന് വീഡിയോഗ്രാഫ് നിര്‍ബന്ധമാക്കും. കളളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്താല്‍ ഇവര്‍ക്കെതിരെ കേസെടുക്കും, സസ്പെന്‍ഡും ചെയ്യും.

തെരഞ്ഞെടുപ്പ് ജോലിയിലേര്‍പെട്ട ഉദ്യോഗസ്ഥരെ അതിന് ശേഷവും കമിഷന്‍ സംരക്ഷിക്കും. ഇവര്‍ക്ക് അപകടമുണ്ടാകുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

Keywords: Chief Electoral Officer (CEO) says that postal voting will be facilitated for media persons, Milma and Railway employees and more sections in this election, Thiruvananthapuram, News, Politics, Assembly Election, Election Commission, Trending, Kerala.

Post a Comment