Follow KVARTHA on Google news Follow Us!
ad

നിയമസഭയ്ക്ക് അപമാനം: സ്പീകര്‍ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Kerala,Trending,
തിരുവനന്തപുരം: (www.kvartha.com 01.01.2021) ഡോളര്‍ കടത്ത് കേസില്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീകര്‍ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ജനാധിപത്യത്തില്‍ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. Speaker a disgrace to Assembly; Shouldn't continue in post, says Ramesh Chennithala, Thiruvananthapuram, News, Politics, Kerala, Trending
അതേസമയം പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു. വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ ആ സ്ഥാനം രാജിവെക്കണം. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കര്‍ക്കെതിരെ സംശയമാണ് ഉയരുന്നതെങ്കില്‍പോലും ആ സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.

ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന മൊഴി നല്‍കിയത്.

സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

Keywords: Speaker a disgrace to Assembly; Shouldn't continue in post, says Ramesh Chennithala, Thiruvananthapuram, News, Politics, Kerala, Trending.

Post a Comment