Follow KVARTHA on Google news Follow Us!
ad

ലോകത്തെ മുപ്പതോളം നഗരങ്ങളില്‍ ഒറ്റ രാത്രികൊണ്ട് ഉയര്‍ന്ന് പൊങ്ങിയ 'നിഗൂഢ' ലോഹത്തൂണ്‍ ഇന്ത്യയിലും; കണ്ടെത്തിയത് അഹമ്മദാബാദില്‍

Pillar, Park, After appearances across the world, a monolith turns up in Ahmedabad park #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

അഹമ്മദാബാദ്: (www.kvartha.com 01.01.2021) ലോകത്തെ മുപ്പതോളം നഗരങ്ങളില്‍ ഒറ്റ രാത്രികൊണ്ട് ഉയര്‍ന്ന് പൊങ്ങിയ 'നിഗൂഢ' ലോഹത്തൂണ്‍ ഇന്ത്യയിലും എത്തി. ആറ് അടി നീളമുള്ള ലോഹത്തൂണ്‍ അഹമ്മദാബാദിലെ താല്‍തേജിലെ സിംഫണി പാര്‍കിലാണ് ഉയര്‍ന്നിരിക്കുന്നത്. നിഗൂഢ ലോഹത്തൂണ്‍ എന്നാണ് പ്രദേശവാസികള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്.

മണ്ണില്‍ നിന്ന് ഉയര്‍ന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാര്‍കില്‍ ഇത്തരമൊരു തൂണ്‍ ഉണ്ടായിരുന്നില്ലെന്ന് പരിപാലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂണ്‍ കാണുന്നത്.

News, National, India, Ahmedabad, Pillar, Park, After appearances across the world, a monolith turns up in Ahmedabad park


ആദ്യം യു എസ് എയിലെ യൂടായിലാണ് ലോഹത്തൂണ്‍ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂണ്‍ കണ്ടെത്തി. നിമിഷനേരം കൊണ്ട് ഉയരുന്ന ഇത്തരമൊരു തൂണ്‍ ചില കലാകാരന്‍മാരുടെ പണിയെന്നാണ് പൊതുവില്‍ കരുതുന്നത്.

Keywords: News, National, India, Ahmedabad, Pillar, Park, After appearances across the world, a monolith turns up in Ahmedabad park

Post a Comment